അമ്മയ്ക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്ന ഐശ്വര്യ ; ദിവ്യ ഉണ്ണിയുടെ കാർബൺ കോപ്പി തന്നെയെന്ന് സോഷ്യൽ മീഡിയ

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ ആണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും തന്റെ ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ.Social media saying that Aishwarya is a carbon copy of Divya Unni

2020 ജനുവരിയിലാണ് ഇളയമകൾ ഐശ്വര്യയ്ക്ക് ദിവ്യ ജന്മം നൽകിയത്. ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് ദിവ്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

ഇളയ മകളായ ഐശ്വര്യയും ദിവ്യയും ഒന്നിച്ചുള്ളൊരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജനനം മുതലേ തന്നെ ഐശ്വര്യ പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

കുട്ടിക്കാലം മുതലേ നൃത്തം ജീവവായുവായിരുന്നു ദിവ്യയ്ക്ക്. സിനിമ വിട്ടപ്പോഴും, വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയപ്പോഴുമെല്ലാം നൃത്തം ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളുമായി സജീവമാണ് താരം. ദിവ്യ മാത്രമല്ല അനിയത്തി വിദ്യയും ഡാന്‍സുമായി സജീവമാണ്. ഇടയ്ക്ക് പരിപാടി അവതരിപ്പിക്കാനായി ഇവര്‍ നാട്ടിലേക്ക് വരാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ചേച്ചിയും അനിയത്തിയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

2020 ജനുവരി 14 നായിരുന്നു ഐശ്വര്യ ജനിച്ചത്. ഞങ്ങള്‍ക്കൊരു രാജകുമാരി ജനിച്ചു. ഐശ്വര്യ എന്നാണ് പേര് നല്‍കിയതെന്നും അന്ന് ദിവ്യ പറഞ്ഞിരുന്നു. അര്‍ജുനും മീനാക്ഷിയുമാവട്ടെ, കുഞ്ഞനിയത്തിയെ നിലത്തുവെക്കാതെ കൊഞ്ചിക്കുകയായിരുന്നു. മക്കള്‍ തമ്മിലുള്ള ബോണ്ട് കാണുമ്പോള്‍ മനസ് നിറയുമെന്ന് ദിവ്യ പറഞ്ഞിരുന്നു.

അമ്മയെപ്പോലെ തന്നെ കലയില്‍ താല്‍പര്യമുണ്ട് ഐശ്വര്യയ്ക്ക്. അമ്മ ചുവടുവെക്കുമ്പോള്‍ ഇമവെട്ടാതെ നോക്കിയിരിക്കും ഐശ്വര്യ. അതുപോലെ തന്നെ ചിലങ്ക അണിയാനായി അമ്മയെ സഹായിക്കാറുമുണ്ട് ഈ മകള്‍. അമ്മയ്‌ക്കൊപ്പം ചുവടുവെച്ചുള്ള മകളുടെ വീഡിയോ മുന്‍പ് വൈറലായിരുന്നു. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യാനൊരുങ്ങുന്ന അമ്മയ്ക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കാലില്‍ ചിലങ്ക വെക്കാനും സെറ്റാക്കാനും സഹായിക്കുകയാണ് മകള്‍. ഇടയില്‍ വീഡിയോയില്‍ നോക്കിയൊരു ചിരിയും. അമ്മയുടെ ഫോട്ടോ കോപ്പിയാണല്ലോ മകള്‍ എന്നായിരുന്നു കമന്റുകള്‍. ഒരു മിനി ദിവ്യയെ കാണുന്നുണ്ട്. ഇത് അമ്മയുടെ ഫോട്ടോ കോപ്പിയാണല്ലോ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ

മുംബൈ: ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ....

ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം കോതമംഗലത്ത്

കോതമംഗലം: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണ് നിരവധി...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ...

യു.കെ.യിൽ 45 കാരി കുത്തേറ്റു മരിച്ചു: പോലീസ് പറയുന്നത്…

വടക്കൻ ലണ്ടനിൽ അക്രമികളുടെ കുത്തേറ്റ 45 കാരി മരിച്ചു. എൻഫീൽഡിലെ എയ്‌ലി...

ധരിച്ചിരുന്ന സ്വര്‍ണത്തിന് ഡ്യൂട്ടി അടക്കണമെന്ന്; ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം

ശംഖുംമുഖം: ധരിച്ചിരുന്നസ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ...

Related Articles

Popular Categories

spot_imgspot_img