അലന്‍ വോക്കറുടെ പരിപാടിക്കിടെ കൊച്ചിയിൽ നിന്നും വ്യാപകമായി മോഷണം പോയ മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലെന്നു വിവരം. മൂന്ന് ഐഫോണുകളില്‍ നിന്നും ശേഖരിച്ച വിവരത്തില്‍ നിന്നാണ് സൂചന ലഭിച്ചത്.Phones stolen during Alan Walker’s show arrive at Delhi’s Chor Bazar
ഇതോടെ, സംഭവം ആസൂത്രിതമെന്ന നിഗാനത്തിൽ പൊലീസ് ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പോയി. ഫോണുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് മോഷണ സംഘം.
ഫോണുകള്‍ പൊളിച്ച് പാര്‍ട്‌സ് ആക്കി വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. പ്രോസസര്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ ഏജന്റുമാര്‍ മുഖേന മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് തന്നെയാണ് വില്‍ക്കുന്നത്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് എത്തുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
മോഷ്ടിക്കപ്പെട്ട ഫോണുകളെല്ലാം നിലവില്‍ സ്വിച്ച് ഓഫ് ആണ്. വന്‍ ജനത്തിരക്കുള്ള റാലി, സംഗീത പരിപാടി എന്നിവയില്‍ കടന്നുകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന അസ്ലം ഖാന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാെലീസ് ശേഖരിക്കും.