കൊച്ചി: തീയറ്ററുകളിൽ വൻ വിജയം നേടിയ ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.(ARM Movie piracy; accused arrested)
‘Onetamilmv’ എന്ന വെബ്സൈറ്റ് വഴിയാണ് വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നുപേരാണ് സൈറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ സത്യമംഗലം സ്വദേശിയെ കൂടി പിടികൂടാനുണ്ട്. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്സൈറ്റ് സൈബർസെൽ പൂട്ടിച്ചു.
കോയമ്പത്തൂരിലെ തിയറ്റിൽ നിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ കയ്യില്‍ ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു, കേസെടുത്ത് പോലീസ്