web analytics

ലൈവ് വീഡിയോ ചിത്രീകരണത്തിനിടെ 1.7 കോടി രൂപയുടെ ആഡംബരക്കാർ നിയന്ത്രണം വിട്ടു: റോഡരികിലേക്ക് ഇടിച്ചു കയറ്റി യൂട്യൂബർ ! VIDEO

ലൈവ് വീഡിയോ ചിത്രീകരണത്തിനിടെ ലൈവ് സ്ട്രീമിങ്ങിനിടെ നിയന്ത്രണം വിട്ട ആഡംബര കാര്‍ റോഡരികില്‍ ഇടിച്ചുകയറ്റി യൂട്യൂബര്‍.1.7 crores of luxury lost control during the live video shoot

ജാക്ക് ഡോഹെര്‍ട്ടി എന്ന യുവാവാണ് സാഹസിക കൃത്യം ചെയ്തത്. ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന മക് ലാരെന്‍ 570എസ് സൂപ്പര്‍ കാര്‍ ആണ് റോഡരികില്‍ ഇടിച്ചുകയറ്റിയത്.

ഫ്‌ളോറിഡയിലെ മയാമിയില്‍ ശക്തമായ മഴയില്‍ വാഹനമോടിക്കുന്നതിനിടെയാണ് സംഭവം. വണ്ടി ഓടിക്കുന്നതിനിടെ, ഡൊഹെര്‍ട്ടി ഫോണില്‍ നോക്കുകയും വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് നനഞ്ഞ റോഡില്‍ തെന്നി പ്പോവുകയുമായിരുന്നു.

ഇതോടെ വാഹനം റോഡിന്റെ ഒരു വശത്തുള്ള ഗാര്‍ഡ് റെയിലില്‍ ഇടിച്ചു. ഡൊഹെര്‍ട്ടിയുടെ ക്യാമറമാന്‍ മൈക്കലും കൂടെയുണ്ടായിരുന്നു. ഇയാള്‍ക്ക് മുഖത്ത് പരിക്കുകളേറ്റെങ്കിലും രക്ഷപ്പെട്ടു.

കാറില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും വീഡിയോ ചിത്രീകരണം തുടര്‍ന്നു പരിക്കേറ്റ മൈക്കലിനോട് വീഡിയോ എടുക്കുന്നത് തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ലൈവ് സ്ട്രീമിങ്ങിനിടെയാണ് ഈ സംഭവങ്ങളെല്ലാം. പരിക്കേറ്റ ക്യാമറാമാനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട ഡൊഹേര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.

ഈ സംഭവത്തെ തുടര്‍ന്ന് ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ കിക്ക് ഡോഹെര്‍ട്ടിയെ വിലക്കി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനുള്ള നിയമനടപടികളും നേരിടേണ്ടി വന്നേക്കും.

സാഹസികമായതും അപകടം നിറഞ്ഞതുമായ കാര്യങ്ങള്‍ ചെയ്ത് ശ്രദ്ധനേടിയ ആളാണ് ഡോഹെര്‍ട്ടി. അപകടത്തിൽ ഡൊഹെര്‍ട്ടിയ്ക്ക് കാര്യമായ പരിക്കുകളില്ല.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

മുല്ലപ്പൂ വിപണിയിൽ റെക്കോർഡ് വില;കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. വെറും രണ്ടാഴ്ചയ്ക്കിടയിൽ തന്നെ 1,000...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

Related Articles

Popular Categories

spot_imgspot_img