ഗ്യാസിനും മൈദയ്ക്കും പാം ഓയിലിനും തീവില; മലയാളിയുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ബീഫും സാധാരണക്കാരുടെ തീൻമേശയിൽ നിന്നും അപ്രത്യക്ഷമാകുമോ?

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വര്‍ദ്ധിച്ചത്.Will the porotta and beef disappear from the common man’s dinner table?

ഇതോടെ ഒരു സിലിണ്ടറിന് നിലവില്‍ 1740 രൂപ നല്‍കണം. തുടര്‍ച്ചയായ മൂന്നാം മാസമാണ് പാചകവാതക സിലിണ്ടറിന് വില ഉയരുന്നത്. സിലിണ്ടറിന് പുറമേ മൈദയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും പച്ചക്കറികള്‍ക്കുമെല്ലാം അനുദിനം വില ഉയരുകയാണ്.

മലയാളിയുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ബീഫും സാധാരണക്കാരുടെ തീൻമേശയിൽ നിന്നും അപ്രത്യക്ഷമാകുമോ? വിപണി നൽകുന്ന സൂചന അതാണ്.

15 കിലോ പാം ഓയിലിൻ്റെ വില 10 ദിവസം മുമ്പ് 1620 ആയിരുന്നെങ്കിൽ ഇപ്പോഴത് 2150 ആയിരിക്കുന്നു. ചില്ലറ വിപണിയിൽ വില 2400 വരെയാണ്. 30 കിലോ മൈദയുടെ വില 1295 ആയിരുന്നത് ഒരാഴ്ചകൊണ്ട് 1370 ആയി.

തേങ്ങയുടെ വിലയാണ് ഞെട്ടിച്ചത്; 10 ദിവസം കൊണ്ട് 42ൽ നിന്നും ഒരു കിലോ തേങ്ങ വില 70 ആയി കുതിച്ചു കയറി – സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ നേരെ ഇരട്ടി.

വെളിച്ചെണ്ണ വില വിവിധ ബ്രാൻ്റുകൾക്ക് 145 മുതൽ 170 വരെയായിരുന്നു ലിറ്ററിനെങ്കിൽ നിലവിൽ 185 മുതൽ 250 വരെയായി. വിളക്കെണ്ണയുടെ വിലയിൽ ലിറ്ററിന് 30 രൂപയാണ് ഞൊടിയിടയിൽ കൂടിയത്.

പാം ഓയിൽ ലിറ്ററിന് വിവിധ ബ്രാൻഡുകൾക്ക് 90 മുതൽ 110 വരെയായിരുന്നു ഒരാഴ്ച മുമ്പെങ്കിൽ നിലവിൽ അത് 140 മുതൽ മുകളിലേയ്ക്കാണ്. സൺ ഫ്ലവർ ഓയിൽ വിലയും ലിറ്റിന് 35ൽ അധികം വർധിച്ചു.

ഇതെല്ലാം വിപണിയെയാകെ തീപിടിപ്പിച്ചിരിക്കുകയാണ്. ഇരുട്ടിവെളുത്തപ്പോഴുണ്ടായ ഈ ഇരുട്ടടിയിൽ വിറങ്ങലിച്ചിരിക്കുകയാണ് സാധാരണക്കാർ.

സർക്കാരാകട്ടെ ഇത്തരമൊരസ്ഥ ഉണ്ടായതായി നടിക്കുക പോലും ചെയ്യാതെ രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെ പായുകയാണ്. ഇറക്കുമതിത്തീരുവ വർധിപ്പിച്ചതാണ് പൊടുന്നനെ എണ്ണ വില കുതിച്ചുയരാൻ കാരണമെന്ന് പറയപ്പെടുന്നു.

വലിയ വിലക്കയറ്റമില്ലാതെ കടന്നുപോയ ഓണവിപണിക്ക് പിന്നാലെയാണ് സാധാരക്കാരൻ്റെ നടുവൊടിച്ച് സാധനവില കുതിച്ചു കയറിയത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണനക്കാർ വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

Related Articles

Popular Categories

spot_imgspot_img