News4media TOP NEWS
ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരിക്ക്; സംഭവം ഇടുക്കിയിൽ ‘നീ തിരികെ വരില്ലെന്നറിയാം, എങ്കിലും ഒരു വിഫലശ്രമം, ഞാൻ അമ്മയല്ലേ’…? നൊമ്പരമായി മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന: വീഡിയോ ഓടുന്ന ട്രെയിനിൽ നിന്നും ചാടി; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള വിടവിൽ കുടുങ്ങി പിടഞ്ഞ യുവതിക്ക് രക്ഷകരായി റയിൽവേ പോലീസ് ! ‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ; പാവപ്പെട്ട ഓട്ടോ ഡ്രൈവർ മരിക്കുന്നതിന് മുമ്പ് ഫെയ്സ് ബുക്ക് ലൈവിൽ പറയുന്നത് കേട്ടാൽ ആർക്കായാലും സങ്കടം വരും; മനസലിവ് ലവലേശമില്ലാത്ത എസ്ഐക്ക് സ്ഥലംമാറ്റം; അബ്ദുല്‍ സത്താറിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ; പാവപ്പെട്ട ഓട്ടോ ഡ്രൈവർ മരിക്കുന്നതിന് മുമ്പ് ഫെയ്സ് ബുക്ക് ലൈവിൽ പറയുന്നത് കേട്ടാൽ ആർക്കായാലും സങ്കടം വരും; മനസലിവ് ലവലേശമില്ലാത്ത എസ്ഐക്ക് സ്ഥലംമാറ്റം; അബ്ദുല്‍ സത്താറിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
October 7, 2024

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താർ എന്ന ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി.Crime Branch will investigate Abdul Sattar’s death

താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അബ്ദുല്‍ സത്താറിനെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുന്ന് ജംക്ഷനില്‍ ട്രാഫിക് തടസമുണ്ടാക്കിയതിന് കഴിഞ്ഞ വ്യാഴാഴ്ച ഇദ്ദേഹത്തിന്‍റെ ഓട്ടോ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

ഓട്ടോറിക്ഷ വിട്ട് നല്‍കാത്തത് സംബന്ധിച്ച് അബ്ദുല്‍ സത്താര്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.

സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്ഐ അനൂപിനെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ലാ പൊലീസ് മേധാവി ഡി ശില്പ സ്ഥലം മാറ്റി. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Related Articles
News4media
  • Kerala
  • News
  • Top News

ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്...

News4media
  • Kerala
  • News

സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരണമോ വേണ്ടയോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും; കേന്ദ്രകമ്മിറ്റിയംഗം ശ...

News4media
  • Cricket
  • News
  • Sports

തീപ്പൊരി ബുംറ, ഓസീസും നാണം കെട്ടു; അടിക്ക് തിരിച്ചടി നൽകി ടീം ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്; ഇന്ത്യ...

News4media
  • Kerala
  • News

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല…ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്...

News4media
  • Featured News
  • Kerala
  • News

എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി...

News4media
  • Featured News
  • Kerala
  • News
  • News4 Special

ശക്തികേന്ദ്രത്തിൽ വൻ വോട്ടു ചോർച്ച; മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും തോറ്റത് കെ സുരേന്ദ്രൻ! അധ്യക്ഷ ...

News4media
  • Featured News
  • Kerala
  • News

വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഉൾപ്പെടെ ഇനിയെല്ലാം ഓൺലൈനിൽ, പുതിയ തീരുമാനവുമായി കെഎസ്ഇബി; മാറ്റം ഡിസംബർ ...

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി

News4media
  • Kerala
  • News
  • Top News

ബാര്‍ കോഴ വിവാദം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ?

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]