web analytics

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പഠനം എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്. പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടലിൽ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്കായി ഊർജതന്ത്രം, രസതന്ത്രം, കണക്ക്‌, സാമ്പത്തിക ശാസ്‌ത്രം, അക്കൗണ്ടൻസി, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളുടെ 6,500 ചോദ്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്.Kite has prepared a set of questions to make studying easier for higher secondary students

പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർഥികൾക്കും അധ്യാപകർക്കും പോർട്ടലിലെ ‘ക്വസ്റ്റ്യൻ ബാങ്ക്‌’ ലിങ്ക് വഴി ഈ സംവിധാനം ഉപയോഗിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യക്രമത്തിൽഉത്തരങ്ങൾ ലഭിക്കും.

ക്ലാസ്, വിഷയം, അധ്യായം എന്നീ ക്രമത്തിൽ ചോദ്യങ്ങൾ കാണാം. ചോദ്യത്തിന് നേരെയുള്ള ‘വ്യൂ ആൻസർ ഹിൻഡ്‌’ ക്ലിക്ക് ചെയ്താൽ ഉത്തര സൂചികയും ലഭിക്കും. ഹയർ സെക്കൻഡറി അധ്യാപകർക്ക് ചോദ്യപേപ്പറുകൾ സ്വന്തമായി തയ്യാറാക്കാനും സൗകര്യമുണ്ട്‌. www.samagra.kite.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം.

നേരത്തെ ഒമ്പത്, പത്ത് ക്ലാസുകൾക്കായി ചോദ്യശേഖരം സമഗ്ര പ്ലസിൽ നൽകിയിരുന്നു. കൂടുതൽ വിഷയങ്ങളും ചോദ്യങ്ങളും ഉൾപ്പെടുത്തി സമഗ്രപ്ലസ് പോർട്ടർ നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ, വീഡിയോ വൈറൽ

മൂന്ന് വർഷത്തിന് ശേഷം വീട് തുറന്നപ്പോൾ ഞെട്ടി; അകത്ത് മുഴുവൻ പ്രാവുകൾ,...

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

Related Articles

Popular Categories

spot_imgspot_img