‘ഗുമസ്തന്‍’ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കായി കോളേജില്‍ എത്തിയപ്പോൾ അപമാനിക്കപ്പെട്ട വാർത്തയോട് പ്രതികരിച്ച് നടൻ നടൻ ബിബിന്‍ ജോര്‍ജ്. Actor Bibin George reacts to the incident of being insulted by being called to the college.
” മലപ്പുറം വളാഞ്ചേരി കോളജിലുണ്ടായ അപമാനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വേദിയിൽ കൂടെയുണ്ടായിരുന്ന താരങ്ങൾക്ക് നേരിട്ട അപമാനമാണ് കൂടുതൽ വേദനിപ്പിച്ചത്.
സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്നെ അപമാനിച്ച് ഇറക്കിവിട്ട അധ്യാപകനോട് യാതൊരു വിരോധവുമില്ല. കുട്ടികളുടെ വിഷമമാണ് എന്റെയും സങ്കടം. തന്നോട് പെരുമാറിയത് ശരിയാണോ എന്ന് അധ്യാപകൻ തന്നെ സ്വയം ചിന്തിക്കട്ടെയെന്നും ബിബിൻ ജോർജ് പറഞ്ഞു.
മാഗസിന്‍ പ്രകാശനത്തിനായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബിബിന്‍ ജോര്‍ജ് അടങ്ങുന്ന ഗുമസ്തന്‍ ടീം വളാഞ്ചേരിയിലെ എം.ഇ.എസ്-കെ.വി.എം. കേളേജില്‍ എത്തിയത്.
മാഗസിന്‍ പ്രകാശിപ്പിച്ചതിന് ശേഷം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെട്ടത്.
വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പറയുന്നു.
ഈ വിഷയം കത്തിച്ച് ‘ഗുമസ്തൻ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നും ബിബിൻ പറയുന്നു.