തിരുവനന്തപുരം: 48–ാമത് വയലാർ അവാർഡിന് സാഹിത്യകാരൻ അശോകൻ ചരുവിൽ അർഹനായി. കാട്ടൂർകടവ് എന്ന നോവലിനാണ് അവാർഡ് നേടിയത്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം.(Asokan Charuvil bags Vayalar Award For Literature)
സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. മൂന്നൂറോളം ഗ്രന്ഥങ്ങളിൽനിന്ന് ആറ് പുസ്തകങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഈ മാസം 27നു തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.