web analytics

‘എന്റെ നിലപാടുകൾ അറിയില്ലേ, ഒരു ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന ആളല്ല ഞാൻ’; വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖത്തിനായി താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി ആർ പ്രവർത്തനത്തിനായി പണം ചിലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദുവിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.(CM Pinarayi vijayan react Interview, PR Agency controversy)

താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് പറയുമ്പോഴും ഹിന്ദു ദിനപത്രത്തിനെതിരെ നടപടിയെടുക്കാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമനടപടിയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഹിന്ദു മാന്യമായി ഖേദം പ്രകടിപ്പിച്ചല്ലോ എന്നാണ് മറുപടി നൽകിയത്. തനിക്ക് ഡാമേജ് ഉണ്ടാക്കാനുള്ള ശ്രമമല്ലേ നടത്തുന്നത്, അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ ആണ് ഇന്റർവ്യൂന് വേണ്ടി തന്നെ സമീപിച്ചത്. താത്പര്യമുള്ള കാര്യമായതുകൊണ്ട് സമ്മതിച്ചു. സമയം കുറവായിരുന്നു. രണ്ട് പേരുണ്ടായിരുന്നു അഭിമിഖത്തിനെത്തിയത്. ഒന്ന് ലേഖികകയായിരുന്നു. അവരിടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറഞ്ഞു. ഒരു ചോദ്യം അൻവറിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടതായിരുന്നു. അതിൽ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ വിശദമാക്കുന്നില്ലെന്നും പറഞ്ഞു.

‘എന്നാൽ ഇന്റ‍ർവ്യൂ പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത ഭാ​ഗം ഉണ്ടായി. എന്റെ നിലപാടുകൾക്ക് അറിയില്ലേ, ഏതെങ്കിലുമൊരു ജില്ലയെയോ വിഭാ​ഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതു പ്രവർത്തനരം​ഗത്ത് കണ്ടിട്ടുണ്ടോ?, അങ്ങനെ ഉണ്ടാവില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

Related Articles

Popular Categories

spot_imgspot_img