web analytics

ലെബനനിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ; ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് ആവശ്യം

ലെബനനിനെ കേന്ദ്രീകരിച്ച് ദിവസങ്ങളായി ഇസ്രയേൽ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേലിന്റെ ലെബനൻ ആക്രമണത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ലെബനനിൽ തുടരുന്ന ഈ സംഘർഷത്തിൽ സൗദി അറേബ്യ ആശങ്ക അറിയിച്ചിരിക്കുകയാണ്. Saudi Arabia expressed concern over the ongoing conflict in Lebanon.

ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസ്റല്ല ലെബനനിൽ വച്ചാണ് ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പം മറ്റ് ഉന്നത നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.

ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ലെബനനിൽ നടക്കുന്ന സംഭവങ്ങളിൽ സൗദി അറേബ്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

ലെബനന്റെ പരമാധികാരം മറ്റ് രാജ്യങ്ങൾ മാനിക്കണമെന്ന ആവശ്യവും സൗദി അറേബ്യ മുന്നോട്ട് വച്ചു. മേഖലയെയും അതിൻ്റെ ജനങ്ങളെയും യുദ്ധങ്ങൾ വഴിയുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img