web analytics

സ്കൂൾ ബാഗിൽ അമ്മമാർ കൊടുത്തുവിട്ട ഭക്ഷണവും ഐഡൻ്റിറ്റി കാർഡും; നൊമ്പരമായി ദേവനന്ദയും, സെബിൻഷായും

കൊല്ലം : ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെയും , ഷെഹിൻ ഷായുടെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു . വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ .The bodies of Devananda and Shehin Shah, who were found dead in Shastamkota lake, were cremated.

വ്യാഴാഴ്‌ച്ച കൊട്ടാരക്കരയിൽ നിന്ന് കാണാതായ ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്‌ച്ചയാണ് ശാസ്താംകോട്ടയിൽ നിന്ന് കണ്ടെത്തിയത് . സെബിൻഷായുടെ മൃതദേഹം ചെങ്കൂർ ജമാഅത്ത് പള്ളിയിൽ കബറടക്കി.ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

സഹപാഠികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഇവരുടെ മരണവാര്‍ത്ത ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പുറമേ നാട്ടുകാരും സഹപാഠികളുമെല്ലാം ഇരുവർക്കുമായുള്ള തെരച്ചിലിലായിരുന്നു.

സെബിൻഷായും ദേവനന്ദയും അവധിയെടുക്കുന്ന കൂട്ടത്തിലുള്ളവരല്ലെന്നാണ് അദ്ധ്യാപകർ പറയുന്നത് . വ്യാഴാഴ്ച സ്കൂളില്‍ എത്താതിരുന്നപ്പോള്‍ അസുഖം മൂലമാകുമെന്നാണ് അദ്ധ്യാപകർ കരുതിയത്.

പക്ഷെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ മക്കൾ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരികെയെത്താതായതോടെയാണ് മാതാപിതാക്കള്‍ ഇവരുടെ കൂട്ടുകാരെ ബന്ധപ്പെട്ടത്. അപ്പോഴാണ് ഇരുവരും സ്കൂളില്‍ വന്നിട്ടില്ലെന്ന് അറിയുന്നത്.

കുട്ടികള്‍ സ്കൂളില്‍ എത്തിയില്ല എന്നത് രക്ഷിതാക്കൾക്ക് ആദ്യം വിശ്വസിക്കാനുമായില്ല. ദേവനന്ദയുടെ അമ്മയാണ് ആദ്യം പരാതിയുമായി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നാണ് സെബിൻഷായെയും കാണാനില്ലെന്ന് പരാതി വരുന്നത് .

അന്വേഷണത്തിൽ ദേവനന്ദയും ഷെബിന്‍ഷായും ഒരുമിച്ച് കൊട്ടാരക്കര വഴി ശാസ്താംകോട്ടയിലേക്ക് പോയെന്ന് സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമായിരുന്നു.

പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത് . സ്കൂള്‍ബാഗുകളിലുണ്ടായിരുന്ന ഐഡന്‍റിറ്റി കാര്‍ഡുകളില്‍ നിന്നാണ് ഇവര്‍ ദേവനനന്ദയും സെബിന്‍ഷായുമാണെന്ന് തിരിച്ചറിഞ്ഞത്. സ്കൂൾ ബാഗിൽ വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഭക്ഷണം കഴിക്കാതെ അവശേഷിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

റിയാദിനെ നടുക്കി ദാരുണ സംഭവം; ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു

റിയാദിൽ ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു സൗദി അറേബ്യയുടെ തലസ്ഥാനമായ...

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട് പേരിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം

ഐസിസി ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’ പട്ടികയിൽ സഞ്ജു സാംസൺ; എട്ട്...

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന’

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന' ജോയ് മാത്യു,...

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ...

Related Articles

Popular Categories

spot_imgspot_img