web analytics

ഇപ്പോ ആരാ ശശിയെന്ന് മനസിലായില്ലേ! പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം; തിടുക്കത്തിൽ അന്വേഷണവുമില്ല, നടപടിയുമില്ല

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.CPM completely rejected PV Anwar MLA’s allegations

പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേർത്ത് പിവി അൻവർ പാർട്ടിക്ക് പരാതി നൽകിയത്. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ കമ്മിഷനെവച്ച് പരാതി അന്വേഷിക്കേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

എഡിജിപി എംആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടതില്ല. നിലവിൽ വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

രണ്ട് അന്വേഷണ റിപ്പോ‍ർട്ടുകളും വന്ന ശേഷം മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഎം വിലയിരുത്തി. അൻവറിൻ്റെ ആരോപണങ്ങളിലും പൂരം കലക്കിയെന്ന വിവാദത്തിലും മുഖ്യമന്ത്രി പിണറായി സ്വീകരിച്ച നിലപാടുകളെ യോഗം അംഗീകരിച്ചു. അതേസമയം പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായി.

റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡിജിപി കൈമാറിയതായി മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. തുടർന്ന് സംഭവത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കെ രാജൻ യോഗത്തില്‍ ഉന്നയിച്ചു.

എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെ സ്ഥിതിവിശേഷമല്ല നിലവിലുള്ളത്. സംഭവത്തിൻ്റെ ഗൗരവം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശകൂടി വന്നശേഷം തുടർ അന്വേഷണമടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ മലപ്പുറം: രോഗിയായ...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

Related Articles

Popular Categories

spot_imgspot_img