web analytics

മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നൽകിയ നടി പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

മലയാള സിനിമ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നൽകിയ നടി പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. Actress seeks anticipatory bail in high court in POCSO case

നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്.

നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്. സംഭവം നടക്കുമ്പോൾ തനിക്ക് 16 വയസ്സായിരുന്നു പ്രായമെന്നും സിനിമ ഓഡിഷനെന്നു പറഞ്ഞു തന്നെ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു യുവതി പറയുന്നു.

ഓഡിഷനെന്നു പറഞ്ഞ് ഒരു സ്ഥലത്തു കൊണ്ടുപോയെന്നും അവിടെയുണ്ടായിരുന്ന പുരുഷന്മാർ തന്നെ തൊടുകയും മറ്റും ചെയ്തെന്നും യുവതി പറഞ്ഞു. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതി, അവർ നല്ലപോലെ നോക്കുമെന്ന് നടി തന്നോടു പറഞ്ഞതായും യുവതി പറയുന്നു. ‌

പരാതി ഉന്നയിച്ച യുവതിയുടെയും കുടുംബത്തിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഷയത്തിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

പറവൂരിൽ സതീശൻ ‘കയറി’; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ യുഡിഎഫ് തരംഗം

പറവൂരിൽ സതീശൻ 'കയറി'; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ...

ചെന്നൈ പിടിച്ചടക്കി ദളപതി; സ്റ്റാലിനെ ഞെട്ടിച്ച് ടിവികെ. തമിഴ്‌നാട് ഇനി കൂട്ടുകക്ഷി ഭരണത്തിലേക്കോ?

ചെന്നൈ പിടിച്ചടക്കി ദളപതി; സ്റ്റാലിനെ ഞെട്ടിച്ച് ടിവികെ. തമിഴ്‌നാട് ഇനി കൂട്ടുകക്ഷി...

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പ്രതീക്ഷിച്ച...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ് കെ. മാണിക്ക് അടിതെറ്റുമോ?

ഇഞ്ചോടിഞ്ച് പോരാട്ടം; പിണറായി മുന്നിൽ, രാജേഷും വീണയും പിന്നിൽ. പാലായിൽ ജോസ്...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

Related Articles

Popular Categories

spot_imgspot_img