web analytics

അന്ന സെബാസ്റ്റിൻ ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ല; 2007 മുതൽ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെ

കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൂനെയിലെ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇ-മെയില്‍ വന്നത് രണ്ടു ദിവസം മുമ്പാണ്. ഇതിനു പിന്നാലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന റിപ്പോർട്ട് പുറത്ത്.Ernst & Young (EY) company is reported to have no registration

കമ്പനി ഓഫിസില്‍ മഹാരാഷ്ട്ര തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2007 മുതൽ സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്ര അഡീഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പൂനെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ സ്ഥാപനത്തിന് ഇല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കമ്പനി അധികൃതർ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നിയമപ്രകാരം പരമാവധി ജോലി സമയം ഓരോ ദിവസവും ഒമ്പത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്.

2024 ഫെബ്രുവരിയിലാണ് കമ്പനി റജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ 2007 മുതൽ റജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് പറയുന്നു.

റജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും ‘നൽകിയിട്ടുണ്ട്. അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഓഫിസിലെത്തി ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ടെന്നും ശൈലേന്ദ്ര പോൾ വ്യക്തമാക്കി.

ആഗോള അക്കൗണ്ടിങ്‌ സ്ഥാപനമായ ഈവൈമിൽ ജോലിക്ക് കയറി നാലു മാസത്തിനകമാണ് കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന മരണപ്പെട്ടത്. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്ന താമസസ്ഥലത്ത് ഇക്കഴിഞ്ഞ ജൂലൈ 20ന് കുഴഞ്ഞുവീണാണ് മരിച്ചത്.

ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ ഈവൈക്ക് എതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.

മകളുടെ മരണം കമ്പനി അധികൃതകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് അനിത എഴുതിയ കത്ത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അന്നയുടെ മരണശേഷം കമ്പനി അധികൃതര്‍ ഒന്നും ചെയ്തില്ല.

മകള്‍ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങേയറ്റം ദയാരഹിതവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമായിരുന്നു മകളുടെ മരണത്തിനു ശേഷവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതാണോ നിങ്ങളുടെ തൊഴില്‍ സംസ്കാരമെന്നും അനിത കമ്പനി മേധാവിയോട് കത്തിലൂടെ ചോദിച്ചിരുന്നു

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

വാടകക്കുടിശികയുള്ള സിപിഎം ഓഫീസ് ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

വാടകക്കുടിശികയുള്ള സിപിഎം ഓഫീസ് ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു ഇടുക്കി നെടുങ്കണ്ടത്ത് വാടകക്കുടിശ്ശ...

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം

‘വീടും സ്ഥലവും വിൽപ്പനയ്ക്ക്’ ബോർഡുകൾ കൂടിയതിന് കാരണം കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുനിന്ന്...

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ ഇന്ന് മിക്കവരുടെയും...

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം; കേരളവും ജാഗ്രതയിലേക്ക്

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം ബംഗാളിലെ നാദിയ ജില്ലയിൽ...

Related Articles

Popular Categories

spot_imgspot_img