ഒഴുകുന്ന നിധി തേടി കടലിൽ അലയുന്നവർ; ഒരെണ്ണം കിട്ടിയാൽ ഒരായുസ് മുഴുവൻ രാജാവിനെ പോലെ കഴിയാം; പോലീസ് പിടിച്ചാൽ ജയിലിലും

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. 1.8 കോടിയോളം രൂപയാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.Sperm whale vomit, or ambergris, is known as the treasure of the sea, floating gold.

സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.

പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യയിൽ ആമ്പര്‍ഗ്രിസിന്‍റെ സംഭരണവും വിൽപ്പനയും നിയമവിരുദ്ധമാക്കി. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വെക്കുന്നതും കുറകരമാണ്.

ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്. എന്നാൽ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആമ്പർഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്.

തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാർഗമായാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്‍റെ വ്യാപാരത്തിന് നിരോധനമേർപ്പെടുത്തിയത്.
ആംബർഗ്രിസ് (Ambergris) എന്നാണ് ഇവയുടെ ശരിക്കുമുള്ള പേര്. പെർഫ്യൂമുകൾക്കും മറ്റുമായി ഉപയോഗിക്കുന്ന ആംബർഗ്രിസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

സ്പേം തിമിംഗലങ്ങളിൽ നിന്ന് പുറത്തുവരുന്ന വസ്തുവാണ് ആംബർഗ്രിസ്. സ്പേം തിമിംഗലകൾ പല്ലുള്ള തിമിംഗലങ്ങളിൽ ഏറ്റവും വലുതാണ്. സ്ക്വിഡ്, കണവ തുടങ്ങിയ സെഫലോപോഡ് വർഗത്തിൽപ്പെട്ട കടൽജീവികളാണ് സ്പേം തിമിംഗലങ്ങളുടെ പ്രധാന ആഹാരം.

ഇക്കൂട്ടത്തിൽ തന്നെ സ്ക്വിഡുകളെയാണ് സ്പേം തിമിംഗലങ്ങൾ കൂടുതൽ അകത്താക്കുന്നത്. എന്നാൽ, ഇവ ദഹിക്കാൻ വളരെ പ്രയാസമാണ്. സ്ക്വിഡുകളുടെയും മറ്റും ദഹിക്കാത്ത ഭാഗങ്ങൾ തിമിംഗലത്തിന്റെയുള്ളിൽ ദഹന പ്രക്രിയ നടക്കുന്നതിന് മുന്നേ പുറത്തേക്ക് ഛർദ്ദിക്കാറുണ്ട്.

എന്നാൽ, ചില അവസരങ്ങളിൽ ദഹിക്കാൻ പ്രയാസമുള്ള ഈ ഭാഗങ്ങൾ തിമിംഗലത്തിന്റെ കുടലിൽ എത്തുകയും അവിടെ സ്രവിക്കുന്ന സ്രവങ്ങളുമായി കൂടിച്ചേർന്ന് കട്ടികൂടിയ ആംബർഗ്രിസിന്റെ രൂപത്തിലെത്തുകയും ചെയ്യുന്നു.

സ്ക്വിഡിന്റെയും കണവയുടെയും നാവ് ഉൾപ്പെടെ കൈറ്റിൻ നിർമ്മിതമായ ഭാഗങ്ങളാൽ ആന്തരികാവയവങ്ങൾക്ക് മുറിവേൽക്കുന്നതിൽ നിന്ന് ഈ സ്രവങ്ങൾ തിമിംഗലത്തെ സഹായിക്കുന്നു. വർഷങ്ങളോളം ആംബർഗ്രിസ് തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ തന്നെ തുടർന്നേക്കാം.

സാന്ദ്രത കുറഞ്ഞ, കടലിൽ പൊങ്ങിക്കിടക്കുന്ന ആംബർഗ്രിസ് എങ്ങനെയാണ് തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തുക.? തിമിംഗലത്തിന്റ ഛർദ്ദി എന്നാണല്ലോ ആംബർഗ്രിസ് അറിയപ്പെടുന്നത് തന്നെ. അപ്പോൾ സ്വാഭാഗികമായും ഛർദ്ദിയുടെ രൂപത്തിലാണ് ആംബർഗ്രിസിനെ തിമിംഗലം പുറന്തള്ളുന്നതെന്ന് മനസിലാകുമല്ലോ.

അതേ സമയം, വിസർജ്യമായാണ് പുറത്ത് കളയുന്നതെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്. തിമിംഗലങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. അതായത്, ആംബർഗ്രിസിനെ ഏത് സമുദ്രത്തിലും കണ്ടെത്താൻ സാധിക്കും.

കടൽത്തീരങ്ങളിൽ വന്ന് അടിഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്പേം തിമിംഗലങ്ങളുടെ കുടുംബത്തിൽപ്പെട്ട പിഗ്മി, ഡ്വാർഫ് സ്പേം തിമിംഗലങ്ങളും വളരെ ചെറിയ തോതിൽ ആംബർഗ്രിസ് പുറന്തള്ളുന്നുണ്ടെന്നാണ് കരുതുന്നത്. ലോകത്ത് 127 കിലോ തൂക്കം വരുന്ന ആംബർഗ്രിസുകൾ വരെ കണ്ടെത്തിയിട്ടുണ്ട്.

ചരിത്രം ഇന്നു ഇന്നലെയുമല്ല,​ നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ആംബർഗ്രിസ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ശരിക്കും എന്താണ് ആംബർഗ്രിസ് എന്നത് ആദ്യകാലങ്ങളിൽ ഗവേഷകരെ വട്ടംചുറ്റിച്ച ഒന്നായിരുന്നു. നിരവധി സിദ്ധാന്തങ്ങളായിരുന്നു പണ്ടുകാലത്ത് ആംബർഗ്രിസിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നത്.

കടൽനുര കട്ടിയായത് മുതൽ കടൽപക്ഷികളുടെ കാഷ്ഠമെന്ന് വരെ പണ്ടുള്ളവർ ആംബർഗ്രിസിനെ പറഞ്ഞിരുന്നു. എന്നാൽ, 1800കളിൽ തിമിംഗലവേട്ട വ്യാപകമായതോടെയാണ് ആംബർഗ്രിസിന്റെ രഹസ്യം ലോകമറിയുന്നത്.

ഏകദേശം 1.75 മില്യൺ വർഷങ്ങൾക്ക് മുന്നേയുള്ള ആംബർഗ്രിന്റെ ഫോസിൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ തന്നെ മനുഷ്യർ ഈ വസ്തു ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്.

കടലിന്റെ നിധി, ഒഴുകുന്ന സ്വർണം തുടങ്ങിയ വിശേഷണങ്ങളും ആംബർഗ്രിസിനുണ്ട്. ഗന്ധം ആംബർഗ്രിസിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും വലിയ ഘടകം അതിന്റെ ദുർഗന്ധമാണ്.

തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തുമ്പോൾ ആംബർഗ്രിസിന് അതിരൂക്ഷമായ ദുർഗന്ധമാണ്. എന്നാൽ, കട്ടികൂടുന്നതോടെ ദുർഗന്ധം മാറി ഏകദേശം കസ്തൂരിയ്ക്ക് സമാനമായ നേരിയ സുഗന്ധം ഉണ്ടാകുന്നു.

അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവിന്റെ ലോകപ്രശസ്ത നോവലായ ‘ മൊബി ഡിക്കി”ൽ ഇതേ പറ്റിയുള്ള പരാമർശമുണ്ട്. മെഴുക് പോലെ വഴുവഴുപ്പുള്ള വസ്തുവായാണ് ആംബർഗ്രീസ് ആദ്യം പുറത്തെത്തുന്നത് കാലക്രമേണയാണ് കട്ടികൂടുന്നത്.

പെർഫ്യൂമിലേക്ക് ആംബർഗ്രിസിൽ നിന്ന് ഗന്ധമില്ലാത്ത ആൽക്കഹോൾ അധിഷ്ഠിതമായ ആംബ്രിൻ എന്ന വസ്തു വേർതിരിച്ചെടുക്കുന്നു. പെർഫ്യൂമുകളിലെ സുഗന്ധം കൂടുതൽ കാലം നിലനിൽക്കാൻ ഇത് സഹായിക്കുന്നു. ആംബർഗ്രിസിന്റെ നിറം അനുസരിച്ചാണ് പെർഫ്യൂമുകളുടെ നിലവാരവും അളക്കുന്നത്.

നേർത്ത വെള്ള നിറത്തിലെ ആംബർഗ്രിസാണ് ഏറ്റവും ശുദ്ധവും വിലകൂടിയതും. ഇതിൽ നിന്ന് നിർമ്മിക്കുന്ന പെർഫ്യൂമുകളാണ് ഏറ്റവും ഗുണനിലവാരം കൂടിയവയായി കണക്കാക്കുന്നത്. കറുത്ത നിറത്തിലെ ആംബർഗ്രിസിനാണ് വില കുറവ്.

കാരണം, ഇതിൽ ആംബ്രിന്റെ അളവ് കുറവാണ്. ആംബർഗ്രിസിന്റെ നിറംമാറ്റത്തിന് പിന്നിൽ ഓക്സിഡേഷൻ പ്രക്രിയയാണ്. കടലുമായും വായുവുമായും കൂടുതൽ കൂടുതൽ കാലം സമ്പർക്കം പുലർത്തേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

വെള്ളയ്ക്കും കറുപ്പിനും ഇടയിൽ ഗ്രേ മുതൽ ബ്രൗൺ വരെയുള്ള വ്യത്യസ്ത നിറങ്ങളിൽ ആംബർഗ്രിസ് കാണപ്പെടുന്നു. എന്നാൽ അപൂർവവും പൊള്ളുന്ന വിലയുള്ളതുമായതിനാൽ മിക്ക പെർഫ്യൂം നിർമ്മാതാക്കളും ആംബ്രിന് പകരം സിന്തറ്റിക് കെമിക്കലുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

പെർഫ്യൂമിന് മാത്രമല്ല, സുഗന്ധദ്രവ്യം, മരുന്ന് എന്നിവയ്ക്കും ആംബർഗ്രിസിനെ ഉപയോഗിക്കാം. 18ാം നൂറ്റാണ്ടിൽ എണ്ണയ്ക്ക് വേണ്ടി സ്പേം തിമിംഗലങ്ങളെ വ്യാപകമായി വേട്ടയാടിയിരുന്നു. പിന്നീട് ആംബർഗ്രിസിനുവേണ്ടിയും അവയെ കൊന്നൊടുക്കിയിരുന്നു.

എന്നാൽ, ഇന്ന് തിമിംഗലവേട്ട നിയമവിരുദ്ധമാണ്. പക്ഷേ, അനധികൃതമായി അവയെ ചൂഷണം ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആംബർഗ്രിസ് ശേഖരിക്കുന്നതിനും വില്ക്കുന്നതിനും ഓരോ രാജ്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണുള്ളത്.

ആംബർഗ്രിസ് ഉൾപ്പെടെ തിമിംഗലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഏതാനും രാജ്യങ്ങളിൽ കുറ്റകരമാണ്. യു.കെയിലും യൂറോപിലും എല്ലാ സ്പീഷിസിൽപ്പെട്ട തിമിംഗലവും ഡോൾഫിനും നിയമപരമായി സംരക്ഷിക്കപ്പെട്ട വിഭാഗത്തിലാണ്.

അതേ സമയം, കടൽത്തീരങ്ങളിൽ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന ആംബർഗ്രിസ് ശേഖരിക്കുന്നതും വില്ക്കുന്നതും സ്വിറ്റ്സർലൻഡ്, യു.കെ എന്നിവിടങ്ങളിൽ നിയമവിധേയമാണ്. ഇന്ത്യയിൽ സ്പേം തിമിംഗലങ്ങൾ സംരക്ഷിത വിഭാഗത്തിലായതിനാൽ ആംബർഗ്രിസ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

അബ്ദുൽ റഹീമിൻറെ മോചന കേസ് എട്ടാം തവണയും മാറ്റി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ 18 വർഷമായി റിയാദിലെ ജയിലിൽ...

കോട്ടയം നഴ്സിങ് കോളജ് റാഗിങ്; ഇതുവരെ ലഭിച്ചത് 6 പരാതികൾ, എണ്ണം കൂടാൻ സാധ്യതയെന്ന് പൊലീസ്

കോട്ടയം: ഗാന്ധിനഗർ ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിൽ കൂടുതൽ പരാതികൾ...

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും നെടുമ്പാശേരി വിമാനത്താവളവും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടങ്ങളിലും...

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ജെ​പി​സി റി​പ്പോ​ർ​ട്ടി​ന് രാ​ജ്യ​സ​ഭ​യു​ടെ അം​ഗീ​കാ​രം ലഭിച്ചു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്...

Related Articles

Popular Categories

spot_imgspot_img