web analytics

അടച്ചു പൂട്ടാനൊരുങ്ങി അയർലണ്ടിലെ നഴ്സിംഗ് ഹോമുകൾ: ചെലവുകൾ താങ്ങാനാകാതെ പൂട്ടിയത് 77 എണ്ണം; നെഞ്ചിടിപ്പോടെ മലയാളികൾ

അയര്‍ലണ്ടില്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂട്ടുവീണത് 77 നഴ്സിംഗ് ഹോമുകള്‍ക്കെന്നു എന്‍ എച്ച് ഐ കണക്കുകള്‍. ഈ മേഖലയിലെ പത്തില്‍ ആറു പേര്‍ക്ക് പോലും നഴ്സിംഗ് ഹോം കെയര്‍ ലഭിക്കില്ലെന്ന സ്ഥിതിയാണെന്ന് എന്‍ എച്ച് ഐ ഗവേഷണം പറയുന്നു. Ireland’s nursing homes to close

ഈ വര്‍ഷം ഇതുവരെ ഏഴ് ഹോമുകള്‍ പൂട്ടി. കഴിഞ്ഞ വര്‍ഷം 10 നഴ്സിംഗ് ഹോമുകളാണ് പൂട്ടിയത്. ഫെയര്‍ ഡീല്‍ സ്‌കീമുമായി ബന്ധപ്പെട്ട് കുതിച്ചുയരുന്ന നടത്തിപ്പ് ചെലവുകള്‍ താങ്ങാനാകാതെ വന്നതോടെയാണിത് എന്നാണ് റിപ്പോർട്ടുകൾ.

ഫെയര്‍ ഡീല്‍ സ്‌കീം ഈ സ്‌കീം അടിയന്തരമായി പരിഷ്‌കരിക്കണമെന്നും ഇത് കാലഹരണപ്പെട്ടെന്നും കാലത്തിന് അനുയോജ്യമല്ലെന്നും എന്‍ എച്ച് ഐ ചീഫ് എക്സിക്യൂട്ടീവ് തദ്ഗ് ഡാലി പറഞ്ഞു. ഇതിനു തയ്യാറായില്ലെങ്കിൽ ഭാവിയിൽ കൂടുതല്‍ നഴ്സിംഗ് ഹോമുകള്‍ അടയ്ക്കേണ്ടി വന്നേക്കാം. ഗ്രാമപ്രദേശങ്ങളിലെ സ്ഥാപനങ്ങളാണ് പൂട്ടുന്നവയിലേറെയും. ആകെ 2,600 ബെഡ്ഡുകളാണ് ഇതോടെ നഷ്ടമായത്.

എന്നാൽ, രൂക്ഷമായ പ്രശ്നങ്ങളില്ലെന്നു ആരോഗ്യ വകുപ്പിലെ സഹമന്ത്രി മേരി ബട്ട്‌ലർ പറയുന്നു. ഓരോ നഴ്സിംഗ് ഹോമിലെയും താമസക്കാര്‍ക്ക് ആഴ്ചയില്‍ കുറഞ്ഞത് 1,000 യൂറോ വീതം ചെലവഴിക്കുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. 900 മുതല്‍ 1000 വരെ കിടക്കകളുടെ സേവനം അധികമായി ലഭിക്കുന്നുണ്ടെന്നും ഈ മേഖലയിലേക്ക് പുതിയ സേനദാതാക്കള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img