നരേന്ദ്ര മോദിയുടെ ചുമലിൽ കൈവച്ച് ജോ ബൈഡൻ്റെ മറുപടി; ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കൂർ

അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടച്ചകൾ ലോക ശ്രദ്ധ പിടിച്ചുപറ്റി. Narendra Modi, who landed in Philadelphia, received a warm welcome,

ഫിലാഡെൽഫിയയിൽ ഇറങ്ങിയ നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ഉൾപ്പെടെ ഉജ്ജ്വല സ്വീകരണം ലഭിച്ചു. റഷ്യ- ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ ചർച്ചയാകും എന്നതിനാലാണ് മോദി – ബൈഡൻ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറുന്നത്. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായാണ് അമേരിക്കൻ സന്ദർശനമെങ്കിലും വിവിധ ചർച്ചകളും നടന്നു.

ഇന്ത്യ -യു.എസ്.ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ മോദിയും ബൈഡനും ചർച്ച ചെയ്തു. ആഗോള പ്രാദേശിക വിഷയങ്ങളും ചർച്ചയായി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

തുടർന്ന് നടന്ന ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ശക്തി ഇന്ത്യയാണെന്ന് വിവിധ വിവിധ ലോക നേതാക്കൾ പ്രഖ്യാപിച്ചു. പ്രദേശത്തെ ചൈനയുടെ കടന്നു കയറ്റത്തിനെതിരെയുള്ള ഒളിയമ്പായി പ്രഖ്യാപനം മാറി.

നവംബറിനു ശേഷവും ഒരുപാട് കാലം ക്വാഡ് ഇവിടെ കാണും എന്ന് ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം മറുപടി പറയുമ്പോൾ ജോ ബൈഡൻ നരേന്ദ്ര മോദിയുടെ ചുമലിൽ കൈവച്ചത് ശ്രദ്ധേയമായി. ഇൻഡോ പസിഫിക്കിലെ അമേരിക്കയുടെ വിദേശ കാര്യ നയത്തിന്റെ പ്രധാനകേന്ദ്രം ഇന്ത്യ ആയിരിക്കുമെന്ന സൂചനയാണ് തന്റെ ശരീര ഭാഷയിലൂടെ ജോ ബൈഡൻ വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തില്‍ പ്രാദേശിക- ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും മോദി എക്സില്‍ കുറിച്ചു. യോഗത്തില്‍ പ്രാദേശിക ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.

പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ‘ഇന്തോ – പസഫിക് മേഖലയും അതിനുമപ്പുറവുമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു’ രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, അമേരിക്കയിലെ യുഎസ് അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ യുഎസ് സന്ദര്‍ശത്തിനെത്തിയ മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി പ്രത്യേക ഉഭയകക്ഷി ചര്‍ച്ച നടത്തും.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

Related Articles

Popular Categories

spot_imgspot_img