web analytics

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്;ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്ത്;അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ. ഇതുവരെ 57 % വോട്ടാണ് മാർക്സിസ്റ്റ് പാർട്ടിയായ ജനതാ വിമുക്ത പെരുമന നേതാവ് നേടിയിരിക്കുന്നത്.National People’s Power (NPP) leader Anura Kumara Dissanayake is leading in Sri Lanka’s presidential electio

നിലവിലെ ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 22 ഇലക്‌ട്രൽ ജില്ലകളിലെ 13,400 പോളിങ് സ്‌റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്.

17 ദശലക്ഷം വോട്ടർമാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്‌.

അധികാരത്തുടർച്ചയ്‌ക്കായ്‌ സ്വതന്ത്രനായി മത്സരിക്കുന്ന റനിൽ വിക്രമസിംഗെയും ഇടതുപാർടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത്‌ പ്രേമദാസയും മുൻപ്രസിഡന്റ്‌ മഹീന്ദ രജപക്സെയുടെ മകൻ നമൽ രജപക്സെയുമാണ്‌ മത്സരരംഗത്തെ പ്രമുഖർ.

പതിറ്റാണ്ടുകൾക്ക്‌ ശേഷമാണ്‌ ശ്രീലങ്കൻ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിക്കുന്നത്‌.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img