കൊച്ചി സിറ്റി പോലീസിനെ കബളിപ്പിച്ച് കഞ്ചാവ് കേസ് പ്രതി മുങ്ങി; സംഭവം ഇന്നലെ രാത്രി; ഹുമാനിറ്റി എന്നെഴുതിയ ടീ ഷർട്ടും കറുത്ത പാൻ്റ്സും ഇട്ട പ്രതി രാത്രിക്കു രാത്രി ജില്ല വിട്ടതായി സൂചന; മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യാന്വേഷണം

കൊച്ചി: കൊച്ചി സിറ്റി പോലീസിനെ കബളിപ്പിച്ച് കഞ്ചാവ് കേസ് പ്രതി മുങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. The accused drowned in the ganja case after deceiving the Kochi city police

ലിസി ആശുപത്രിക്ക് സമീപം കഞ്ചാവ് ഇടപാട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് യോദ്ധാവ് ടീം നടത്തിയ അന്വേഷണത്തിലാണ് 25 വയസു തോന്നിക്കുന്ന ഒറീസ സ്വദേശി പിടിയിലായത്.

നാലു കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കഞ്ചാവുമായി ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ കൈവിലങ്ങ് ഇട്ട ശേഷം പേരും മറ്റു വിവരങ്ങളും ചോദിച്ചറിയുന്നതിനിടെ പ്രാഥമികാവശ്യത്തിന് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പ്രതിയുടെ കൈവിലങ്ങ് അഴിച്ചു.

ഈ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഇയാൾക്കൊപ്പം ഉണ്ടായിരുന്നത്. കൈവിലങ്ങ് അഴിച്ചതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

ഇയാളുടെ പേരോ മേൽവിലാസമോ പോലീസിന് അരിയില്ലെന്നാണ് വിവരം. പിടിയിലായ സമയത്ത് എടുത്ത ഫോട്ടോ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സിറ്റി മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഇയാളെ പിടികൂടാനായില്ല. ദീർഘദൂര ബസിൽ കയറി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതേ തുടർന്ന് അയൽ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഹുമാനിറ്റി എന്നെഴുതിയ ഗ്രേ കളർ ഫൂൾ കൈ ടീ ഷർട്ടും കറുത്ത കളർ പാൻ്റ്സുമാണ് ഇയാൾ ധരിച്ചിരുന്നത്. 

spot_imgspot_img
spot_imgspot_img

Latest news

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

Other news

വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര്

വി സാജനും ഭരണാനുകൂല സംഘടനയും തമ്മിൽ പോര് തിരുവനന്തപുരം: സംസ്ഥാന ട്രഷറി ഡയറക്ടർ...

കേരള തീരത്ത് കടലാക്രമണ സാധ്യത

കേരള തീരത്ത് കടലാക്രമണ സാധ്യത തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ...

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം മുംബൈ: ഇന്ത്യൻ പ്രീമിയർ...

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക് മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക്...

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി വാഷിങ്ടൻ:  ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല...

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ എംഎസ് സി എൽസ...

Related Articles

Popular Categories

spot_imgspot_img