web analytics

മുഖത്തും കയ്യിലും കാലിലും അടിച്ചു, ചെവിയ്ക്ക് പരിക്ക്; ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ചെന്ന് പരാതി, നിഷേധിച്ച് സ്കൂൾ അധികൃതർ

ആലപ്പുഴ: ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചതായി പരാതി. കായംകുളം ചാരുംമൂട് സെൻ മേരീസ് സ്കൂളിലെ അധ്യാപികയ്ക്ക് എതിരെയാണ് പരാതി. മുഖത്തും, കൈയ്ക്കും കാലിനും മർദ്ദിച്ചതായും ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(Complaint that the first class student was brutally beaten by the teacher)

ടീച്ചർ മുഖത്തും കാലിലും അടിച്ചെന്നും കണ്ണ് വേദനിക്കുന്നുണ്ടെന്നും കുട്ടി പ്രതികരിച്ചു. തനിക്ക് പേടിയാണെന്നും സ്കൂളിൽ പോകേണ്ടെന്നും കുട്ടി പറഞ്ഞു. കയ്യിൽ ചുവന്ന പാട് കണ്ടിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പറ‌ഞ്ഞു. കയ്യിലല്ലേ അടിച്ചത് പോട്ടെ സാരമില്ലെന്ന് വിചാരിച്ചു. പിന്നെ നോക്കിയപ്പോഴാണ് കാലിലെ പാട് കണ്ടത്. ചോദിച്ചപ്പോൾ കവിളിലും നെറ്റിയിലും അടിച്ചെന്ന് കുട്ടി പറഞ്ഞു. മുഖത്തടിച്ചു എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. മക്കളുള്ള ആരെങ്കിലും ഇന്നത്തെ കാലത്ത് അത് ചെയ്യുമോയെന്നും മുത്തശ്ശി ചോദിച്ചു.

അതേസമയം ആരോപണങ്ങൾ സ്കൂൾ അധികൃതർ തള്ളി. സ്കൂളിൽ വച്ച് അധ്യാപിക കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് കുട്ടിയുടെ മുത്തശ്ശി വാക്കാൽ പരാതി പറഞ്ഞിരുന്നു.

ഓ​ഗസ്റ്റ് 30ന് കുട്ടിയെ മായ എന്ന ടീച്ചർ കവിളിൽ അടിച്ചുവെന്നായിരുന്നു പരാതി. ഇത് ടീച്ചറെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ സാന്നിധ്യത്തിൽ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ടീച്ചറുടെ പ്രതികരണം. ക്ലാസിൽ വെച്ച് വിദ്യാർത്ഥികളോടും സംഭവത്തെ കുറിച്ച് ചോ​ദിച്ചിരുന്നുവെന്നും കുട്ടികളും സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞതെന്നും സ്കൂൾ അധികൃതർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

വിടപറഞ്ഞത് അഞ്ചുപേർക്ക് പുതുജീവൻ നൽകി; കൊച്ചു മാലാഖയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രമൊഴി

പത്തനംതിട്ട: കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം ഇനി...

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു തിരുവനന്തപുരം: ഗാനമേളയ്ക്കിടെ...

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ എന്നെ ചോദ്യം ചെയ്തോളൂ

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ...

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി രാജസ്ഥാനിലെ...

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട ‘വിദ്യാഭ്യാസ വിചക്ഷണർ’ക്കെതിരെ കേസ്!

ഇരുമ്പുവാതിലിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനിയുടെ അറ്റുപോയ വിരലുകൾ വേസ്റ്റ് ബാസ്കറ്റിലിട്ട 'വിദ്യാഭ്യാസ വിചക്ഷണർ'ക്കെതിരെ...

പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നു വീണു; ബിഷപ്പിന് ദാരുണാന്ത്യം

പ്രഭാത നടത്തത്തിനിടെ പാലത്തിൽ നിന്നു വീണു; ബിഷപ്പിന് ദാരുണാന്ത്യം കോയമ്പത്തൂർ: പ്രഭാതനടത്തിനിടെ പാലത്തിൽ...

Related Articles

Popular Categories

spot_imgspot_img