പത്തനംതിട്ട: ശബരിമലയിൽ ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ്.
മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തിയതായിരുന്നു അമൽ ജോസ്. നീലിമല വഴി മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം
കാസർകോട്: കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് കുട്ടി മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലുള്ള ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.
.