web analytics

പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ പാലം;പുതിയ പാമ്പന്‍ പാലത്തിന് ഉറപ്പാണ് പിൻബലം; ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

ചെന്നൈ: പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ഉദ്ഘാടനത്തോടെ 22 മാസങ്ങള്‍ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിന്‍ യാത്ര പുനരാരംഭിക്കും.Prime Minister Narendra Modi will inaugurate the new Pampan Bridge on October 2.

പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.05 കിലോമീറ്റര്‍ നീളമുള്ളതാണ് പുതിയ പാലം.

545 കോടി രൂപ ചെലവിലാണ് നിര്‍മാണം. തമിഴ്നാട് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

1914 ലാണ് രാമേശ്വരം പാമ്പന്‍ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയില്‍വേ പാലം തുറന്നത്. കപ്പലുകള്‍ വരുമ്പോള്‍ തുറന്ന് അടയ്‌ക്കുന്ന തരത്തിലാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.

1988-ല്‍ ഒരു സമാന്തര റോഡ് പാലം നിര്‍മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായിരുന്നു ഈ പാലം.

അഞ്ച് വര്‍ഷം മുമ്പ് പാമ്പന്‍ പാലത്തിന് നടുവില്‍ കപ്പല്‍ ഇടിച്ചതോടെയാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2019ല്‍ പ്രധാനമന്ത്രി തറക്കല്ലിട്ട് പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും കൊവിഡിനെ തുടര്‍ന്ന് പണി നീണ്ടുപോവുകയായിരുന്നു.

പുതിയ പാലത്തിന് സമുദ്രനിരപ്പില്‍ നിന്ന് 22 മീറ്റര്‍ വരെയാണ് എയര്‍ ക്ലിയറന്‍സ് ഉള്ളത്. പഴയ പാലത്തിന് 19 മീറ്ററായിരുന്നു.

പാലത്തിലെ ലിഫ്റ്റ് സ്പാന്‍ സംവിധാനം പൂര്‍ത്തിയാക്കി വിജയകരമായി ട്രയല്‍ റണ്ണും നടത്തിയിട്ടുണ്ട്.

എല്ലാ സുരക്ഷാ പരിശോധനകളും വരും ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

Related Articles

Popular Categories

spot_imgspot_img