സംസ്ഥാനത്തെ ഓണ സീസണിൽ മാത്രം പ്രതീക്ഷയർപ്പിച്ച് കഴിയുന്ന ഒരു നാടുണ്ട്. യൂറോപ്പിനെയോ , കാശ്മീരിനെയോ അനുസ്മരിപ്പിക്കുന്ന വിധം മനോഹരമായ കാഴ്ച്ചകൾ നിറഞ്ഞ ഈ നാട് കേരളത്തിലല്ല. ഇടുക്കി ജില്ലയോടെ ചേർന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ‘ പള്ളവരായൻപട്ടി’ ഗ്രാമത്തിലാണ് സംസ്ഥാനത്തേക്കുള്ള പൂവ് കൃഷി വ്യാപകമായി ചെയ്യുന്നത്. There is a land in the state that can only hope for the Onam season
ഏറെ മനോഹരമാണ് പള്ളവരായൻപട്ടിയുടെ ഗ്രാമക്കാഴ്ച്ചകൾ വഴിയുടെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പൂപ്പാടങ്ങൾ . റോസും,. ജമന്തിയും, ചെണ്ടു മല്ലിയും , മുല്ലയും , അരളിയും, വാടാമല്ലിയും ഒക്കെ ത്തു നിൽക്കുന്ന കാഴ്ച്ച ഏറെ കൗതികവും കുളിർമയും നൽകുന്നതാണ്. 1000 ഏക്കറിലധികം വരുന്ന സ്ഥലത്ത് 500 ൽ അധികം കർഷകരാണ് ഇങ്ങിനെ പൂവ് കൃഷി ചെയ്യുന്നത്.
കേരളത്തിനൊപ്പം കർണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും വിദേശത്തേയ്ക്കും ഒക്കെ പൂവുകൾ ഇവിടെ നിന്നും വണ്ടികയറാറുണ്ട്. എങ്കിലും പ്രധാന മാർക്കറ്റ് കേരളം തന്നെ. വിളവെടുക്കുന്ന പൂക്കൾ കർഷകർ മാർക്കറ്റുകളിൽ എത്തിക്കും .ഇവിടെ നിന്നും മൊത്ത വ്യാപാരികൾ ലേലം വിളിച്ച് വാങ്ങും. ഓണസീസണിൽ നിലവിലുള്ളതിലും ഇരട്ടിയിലധികം വില ലഭിക്കാറുണ്ടെന്ന് കർഷകർ പറയുന്നു.
ചെണ്ടുമല്ലിയ്ക് 30, ജമന്തി 150, വാടാമല്ലി 120, മുല്ല 900 എന്നിങ്ങനെയാണ് വില. മറ്റു സമയങ്ങളിലും ഇവിടെ പൂവ് കൃഷിയുണ്ടെങ്കിലും ഓണനാളുകളാണ് കർഷകരുടെ കൊയ്ത്തുകാലം. അറിയപ്പെടാത്ത പ്രദേശമായതിനാൽ വിനോദ സഞ്ചാരികൾ ഇവിടേയ്ക്ക് എത്താറില്ല. ഇടുക്കിയിൽ നിന്നുള്ള വ്യാപാരികളും പ്രാദേശിക സഞ്ചാരികളും മാത്രമാണ് പുറമെ നിന്നും പ്രദേശത്ത് എത്തുക.