ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ജയ്‌ഷെ ഭീകരരെ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.Four terrorists are hiding; Security forces surrounded the entire area; Clashes in Jammu and Kashmir
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു
ഉച്ചക്ക് 12.50 ഓടെയാണ് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരില്‍ ഇടയ്ക്കിടെ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു. പത്തുവര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
മൂന്ന് ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18 ന് ആരംഭിക്കും, രണ്ട്, മൂന്ന് ഘട്ടങ്ങള്‍ യഥാക്രമം സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളില്‍ നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ എട്ടിന് നടക്കും.