web analytics

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വകമാറ്റിയോ? പ്രതികരണവുമായി ധനവകുപ്പ്

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വകമാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധനവകുപ്പ് അറിയിച്ചു.The Finance Department said that the central allocation of social security pension beneficiaries is being diverted to the Chief Minister’s Relief Fund as false propaganda

സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത ശീര്‍ഷകങ്ങളില്‍ നിന്ന് രണ്ടു ബില്ലുകളായാണ് അനുവദിക്കുന്നത്. സംസ്ഥാന വിഹിതം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്രവിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയാണിത്.

സംസ്ഥാന വിഹിതം ഗുണഭോക്താവ് നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്രവിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക.

വാതില്‍പ്പടി വിതരണത്തിലൂടെ തുക ലഭിക്കുന്നവര്‍ക്ക് കേന്ദ്രവിഹിതം മാത്രമായി പിന്നീട് ലഭിക്കുന്ന സ്ഥിതിയുമുണ്ട്.

ഇത് താത്ക്കാലിക സാങ്കേതിക പ്രശ്‌നമാണെന്ന് ധനവകുപ്പ് അറിയിച്ചു. 1600 രൂപ എന്ന ഏകീകൃത നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നത്.

എന്നാല്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവയില്‍ കേന്ദ്രവിഹിതം യഥാക്രമം 200, 300, 500 രൂപയാണ്.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവിഹിതം മുന്‍കൂര്‍ അനുവദിക്കുകയും പിന്നീട് കണക്കുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് കേന്ദ്രത്തില്‍ നിന്ന് തുക ലഭിക്കുകയുമാണ് ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം!

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം! തിരുവനന്തപുരം:...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

Related Articles

Popular Categories

spot_imgspot_img