web analytics

പണം ഉണ്ടാക്കാൻ പറ്റിയ അവസരം! അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി പ്രവാഹം; അവസരം മുതലെടുത്ത് എത്തുന്നത് ഏറെയും വ്യാജ പരാതികൾ; ലക്ഷ്യം ബ്ലാക്ക്‌മെയിലിംഗ്

കൊച്ചി: സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു നിരവധി പരാതികള്‍ പുറത്തുവരുന്നതിനിടെ, കള്ളപ്പരാതികളുമായും പലരും രംഗത്തുവരുന്നതായി സംശയം. The police said that the purpose of many complaints is to get money through blackmail

ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണം തട്ടുകയാണു പല പരാതികളുടെയും ലക്ഷ്യമെന്നു പോലീസ് സംശയിക്കുന്നു. നിരവധിപേര്‍ ബ്ലാക്ക്‌മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്നും പോലീസ് കരുതുന്നു. 

വര്‍ഷങ്ങള്‍ മുമ്പു നടന്ന സംഭവങ്ങളില്‍ പീഡനപരാതി നല്‍കുമെന്നു പറഞ്ഞാണു ഭീഷണി. സിനിമാരംഗത്തെ പലര്‍ക്കും ഇതിനകം ഭീഷണി കോളുകള്‍ ലഭിച്ചിട്ടുണ്ട്.

പണം തന്നില്ലെങ്കില്‍ പുറത്തുപറയുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നുമാണു ഭീഷണി. മാനഹാനി ഭയന്നു പലരും പണം നല്‍കി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. പലര്‍ക്കും പണം കൈമാറിയതായാണു സൂചന. 

എന്നാല്‍, വന്‍ തുക ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണു മിക്കവരും പോലീസില്‍ പരാതി നല്‍കാനും നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ്. നിരവധി സിനിമ ചെയ്ത നിര്‍മാതാവുള്‍പ്പെടെ നിയമവഴി സ്വീകരിക്കാനാണു ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. 

ഭീഷണിയില്‍ ഇതിനോടകം നല്ലൊരു തുക നഷ്ടപ്പെട്ട ശേഷമാണ് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവന്നതിനു ശേഷമുള്ള സാഹചര്യത്തില്‍, പരാതി വന്നാലുടന്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയîുമെന്നു സിനിമ മേഖലയിലുള്ള പലര്‍ക്കും ഭയമുണ്ട്. ഇതു മുതലെടുത്താണു ബ്ലാക് മെയിലിങിനുള്ള ശ്രമം.

അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു പലതവണ പീഡിപ്പിച്ചെന്നാണു നിലവില്‍ പോലീസിനു ലഭിച്ചിട്ടുള്ള മിക്ക പരാതികളുടേയും ഉള്ളടക്കം. 

എന്നാല്‍, പണം തട്ടാനുള്ള ബ്ലാക്ക്‌മെയിലിങാണെന്നാണു പ്രതിഭാഗം വാദിക്കുന്നത്. പരാതിക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നതു കുറ്റാരോപിതരാരും നിഷേധിക്കുന്നില്ല. സിനിമയില്‍ അവസരം നല്‍കിയിട്ടുണ്ട്, പിന്നീട് അകന്നു.

അതിന്റെ വിരോധമാകാം പരാതിക്കു പിന്നിലെന്നുമാണു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. അതിനാല്‍, പരാതിയിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുക പോലീസിനും തലവേദനയാണ്. 

ഏതെല്ലാം കേസുകളില്‍ തുടരനേ്വഷണം വേണമെന്നതു പ്രത്യേക അനേ്വഷണസംഘം കേസ് ഡയറി വിശദമായി പരിശോധിച്ചശേഷം തീരുമാനിക്കും. 

പല പരാതികളിലും ബലാല്‍സംഗക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസറ്റുചെയîാന്‍ കഴിഞ്ഞിട്ടില്ല. 

അറസ്റ്റ് പാടില്ലെന്നു കോടതി നിര്‍ദേശിക്കുന്നതാണു പ്രധാന തടസം. പ്രതികള്‍ സിനിമാരംഗത്തെ പ്രമുഖരായതിനാല്‍, വേണ്ടത്ര തെളിവില്ലാതെ തിടുക്കത്തില്‍ അറസ്റ്റ് വേണ്ടെന്നാണു പോലസിന്റെയും നിലപാട്.”

spot_imgspot_img
spot_imgspot_img

Latest news

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

Other news

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

Related Articles

Popular Categories

spot_imgspot_img