web analytics

അടിമുടി മാറ്റം; “മീര “യോടൊപ്പം ഇനി ലക്ഷദ്വീപിലിരുന്ന് ചിയേഴ്സ് പറയാം

ലക്ഷദ്വീപിലെ മദ്യനിരോധനം ഒഴിവാകുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഭാഗമായി കേരളത്തിൽ നിന്നും മദ്യം ഇറക്കുമതി ചെയ്യാനാണ് ലക്ഷദ്വീപിന്റെ നീക്കം.Lakshadweep’s move is to import liquor from Kerala

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റേതാണ് തീരുമാനം. അതേസമയം മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി.

മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്.

ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്.

കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം.

അപേക്ഷ പരിശോധിച്ച എക്സൈസ കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകി.

പ്രതിഷേധങ്ങള്‍ ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തിയിരുന്നു. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്.

അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവിൽപ്പനക്ക് അനുമതിയില്ല. അതിനാൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നമ്മൾ നീര എന്നുവിളിക്കുന്ന കള്ള് ഇപ്പോഴും ഇവിടെ ലഭ്യമാണ്. നീര അവർക്ക് മീരയാണ്. മീര ഒരു ലഘുപാനീയമായി ഉപയോഗിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

Other news

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

Related Articles

Popular Categories

spot_imgspot_img