സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; നാൽപ്പതുകാരന് 13 കാരി വധു; കേസാവാതിരിക്കാൻ ആധാർ കാർഡ് തിരുത്തി; ബ്രോക്കർ പിടിയിൽ

മാനന്തവാടി: പതിമൂന്നുകാരിയായ പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട കുട്ടിയുടെ വ്യാജ രേഖകളുണ്ടാക്കി വിവാഹം നടത്തിയ സംഭവത്തിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ.Child marriage again in the state

പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. വടകര പുതിയാപ്പ കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്തു(40) മായിട്ടായിരുന്നു വിവാഹം. ഇയാളാണ് കേസിലെ ഒന്നാം പ്രതി.

നിയമത്തിനെ കുറിച്ച് കാര്യമായി അറിയാത്ത മാതാപിതാക്കളെ പറ്റിച്ചാണ് ഇയാൾ വിവാഹം നടത്താനായി ആധാര്‍ കാര്‍ഡിന്റെ കോപ്പിയില്‍ ജനന തീയതി തിരുത്തിയത്.

ഇതിനായി ബന്ധുക്കള്‍ക്ക് പണം നല്‍കി സ്വാധീനിക്കുകയും ചെയ്തു. ഉന്നത ജാതിയിലുള്ള സുജിത്തുമായി 2024 ജനുവരി മാസം ആയിരുന്നു വിവാഹം നടന്നത്.

ഇതിനായി സുജിത്തില്‍ നിന്നും സുനില്‍ കുമാര്‍ ബ്രോക്കര്‍ ഫീസായി കൂടിയ തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ അജ്ഞത മറയാക്കി ജില്ല കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനര്‍ വിവാഹം നടത്തികൊടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന ദല്ലാള്‍ സംഘത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എസ്.എം.എസ്. ഡി.വൈ.എസ്.പി അബ്ദുല്‍കരീം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

Related Articles

Popular Categories

spot_imgspot_img