web analytics

356, നാനൂറായാലും കുഴപ്പമില്ല; ഗുരുവായൂരിൽ ഇന്ന് കല്യാണ പൂരം; ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കി… ക്രമീകരണങ്ങൾ ഇങ്ങനെ

ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോഡ് വിവാഹം. നാനൂറോളം വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കുക. പുലർച്ചെ മുതൽ തന്നെ വിവാ​​ഹ ചടങ്ങുകൾ ആരംഭിച്ചു. 356 വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്.Kalyana Pooram today in Guruvayur

ഇന്നും വിവാ​ഹം ബുക്ക് ചെയ്യാം എന്നതിനാൽ എണ്ണം ഇനിയും കൂടിയേക്കാം. 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്.

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്.

മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് വരെ എൺപതോളം വിവാഹങ്ങൾ നടന്നു.

ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടക്കുന്നത്..

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img