web analytics

അമ്പും വില്ലും, ഡ്രോൺ, ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ…ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി

സിംഗപ്പൂർ: ഫ്രാൻസിസ് മാർപാപ്പയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഏഴുപേർ ഇന്തോനേഷ്യയിൽ അറസ്റ്റിലായി. ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.Seven people who planned to kill Pope Francis were arrested in Indonesia

ജക്കാർത്തയ്ക്കു സമീപമുള്ള ബൊഗോർ, ബെക്കാസി എന്നിവിടങ്ങളിൽ നിന്നായി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഏഴുപേരെയും പൊലീസ് പിടികൂടിയത്. അതേസമയം, ഇവർക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇന്തോനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പ ഇസ്തിഖ്‍ലാൽ മസ്ജിദിലും സന്ദർശനം നടത്തിയിരുന്നു.

ഇതിൽ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് ഇവരിലൊരാൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അമ്പും വില്ലും, ഒരു ഡ്രോൺ, ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

പിടിയിലായവരിൽ ഒരാൾ ഭീകരപ്രവർത്തകനും വിരാന്റോയിൽ മുൻപ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിലെത്തിയക്. അതേസമയം, ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ഏറ്റവും വലിയ ‘തലവേദന’ ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

ഏറ്റവും വലിയ 'തലവേദന' ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ്...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ തിരുവനന്തപുരം: പത്മനാഭസ്വാമി...

ഇന്‍ഷുറന്‍സ് തുകയ്ക്കായി പാമ്പിനെ ആയുധമാക്കി പിതാവിനെ കൊലപ്പെടുത്തി; മക്കള്‍ പിടിയില്‍

ചെന്നൈ:ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനുള്ള അത്യന്തം ക്രൂരമായ പദ്ധതിയുടെ ഭാഗമായി സ്വന്തം പിതാവിനെ...

യാത്രയ്ക്കായി എല്ലാം ഒരുക്കി, പക്ഷെ വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി…!

വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി വീട്ടിൽ പൂച്ചയോ...

Related Articles

Popular Categories

spot_imgspot_img