web analytics

മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ മുടിചൂടാമന്നനായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്; ആ പേര് പറഞ്ഞത് തുണയായി; മൂന്നിൽ നിന്നും മുന്നിലെത്താനായതിന് പിന്നിൽ

മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചായായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നില്‍ കിതച്ച ശേഷമാണ് മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ മുന്നിലേക്ക് എത്തിയത്.Asianet News regained the first position in the Malayalam news channel rating

മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങില്‍ 109 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 24 ന്യൂസാണ് രണ്ടാംസ്ഥാനത്തുളളത്.

101 പോയിന്റാണ് 24 ന്യൂസിന് ലഭിച്ചിരിക്കുന്നത്. 93 പോയിന്റുമായി റിപ്പോര്‍ട്ടര്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. മനോരമ, മാതൃഭൂമി എന്നീ ചാനലുകളാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍. പട്ടികയില്‍ അവസാന സ്ഥാനത്ത് മീഡിയാ വണ്‍ ചാനലാണ്.

നാല് ആഴ്ചകളായി 24 ന്യൂസായിരുന്നു ഒന്നാം സ്ഥാനത്ത്. ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടറിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്കും ഏഷ്യാനെറ്റ് വീണിരുന്നു. അവിടെ നിന്നാണ് ഏഷ്യാനെറ്റ് കുതിച്ച് കയറിയിരിക്കുന്നത്.

ഇതിനായുളള കഠിനമായ പരിശ്രമത്തിലായിരുന്നു ചാനല്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ചില വാര്‍ത്തകളിലൂടെ വിശ്വാസ്യത തെളിയിക്കാനും ഏഷ്യാനെറ്റ് ന്യൂസിനായി.

പ്രത്യകിച്ചും സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്രയുടെ വാര്‍ത്തയില്‍. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ രഞ്ജിത്തിന്റെ പേര് പറയാതെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏഷ്യാനെറ്റ് പേര് അടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

മലയാള സിനിമയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും പ്രമുഖ നടന്‍മാര്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളടക്കം പുറത്തുവന്ന ആഴ്ചയായിട്ടും വാര്‍ത്താ ചാനലുകളുടെ റേറ്റിങില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഇതുതന്നെയാണ് അവസ്ഥ. 33, 34, 35 ആഴ്ചകളില്‍ 24 ന്യൂസിന്റെ റേറ്റിങ് 157.3, 132.7, 101 എന്നിങ്ങനെയാണ് കുറഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ് 147.6, 132.2, 109 എന്നിങ്ങനെ കുത്തനെ ഇടിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

Related Articles

Popular Categories

spot_imgspot_img