web analytics

കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂര്‍; ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല; കേസന്വേഷണം സി.ബി.ഐക്ക്

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും. ബന്ധുക്കളുടെ അവശ്യപ്രകാരം അന്വേഷണ സംഘം പൊലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കി.Mohammad Attur’s disappearance case will be handed over to the CBI

സിബിഐക്ക് അന്വേഷണം വിടാനുള്ള റിപ്പോര്‍ട്ട് കോഴിക്കോട് കമ്മീഷണര്‍ ഡിജിപിക്ക് കൈമാറി. കോഴിക്കോട് കമ്മീഷണര്‍ ടി നാരായണന്‍ ആണ് ഡിജിപിക്കു സിബിഐ അന്വേഷണ ശുപാര്‍ശ അയച്ചത്.

മുഹമ്മദ് ആട്ടൂരിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് സിബിഐക്ക് വിടുന്നത്. മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വര്‍ഷത്തോട് അടുത്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂര്‍. ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തയിരുന്നു.

മുഹമ്മദിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സുലൈമാന്‍ കാരാടന്‍ ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തലക്കുളത്തൂര്‍, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളില്‍ പരിശോധന നടത്തിയിട്ടും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന്...

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം അഹമ്മദാബാദ്: നടന്ന ദേശീയ...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി കോഴിക്കോട്: പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത...

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട...

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

Related Articles

Popular Categories

spot_imgspot_img