web analytics

സർവത്ര ആരോപണങ്ങൾ; യു ഡി എഫ് – ബി ജെ പി പിന്തുണയിൽ അധികാരത്തിലെത്തിയ വണ്ടന്‍മേട് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

വണ്ടന്‍മേട്: പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ശ്രീധരനെതിരെ എല്‍.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.LDF against Panchayat President Suresh Sreedharan Members gave notice of no confidence motion.

കട്ടപ്പന ബ്ലോക്ക് ഡിവലപ്മെന്റ് ഓഫീസര്‍ക്കാണ് നോട്ടീസ് നല്‍കിയത്.യു.ഡി.എഫ്.ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയിലാണ് സ്വതന്ത്രാംഗമായ സുരേഷ് പഞ്ചായത്ത് പ്രസിഡന്റായത്.

ഫണ്ട് വിനിയോഗത്തിലെ വീഴ്ച മൂലം കോടികള്‍ നഷ്ടമായതായും പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് അഴിമതി നടത്തുകയാണെന്നും ആരോപിച്ചാണ് എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്.

വിവിധ വാര്‍ഡുകളിലെ റോഡ് നിര്‍മാണത്തിനായി വകയിരുത്തിയ രണ്ടുകോടി രൂപ വിനിയോഗിക്കാതെ പ്രസിഡന്റ് നഷ്ടപ്പെടുത്തി.

തുടര്‍ന്ന് സ്പില്‍ഓവര്‍ പ്രോജക്ടായി നിലനിര്‍ത്തിയതിനാല്‍ നിലവിലുള്ള സാമ്പത്തികവര്‍ഷം ലഭിച്ച ഫണ്ടുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി വിനിയോഗിക്കാനും കഴിഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ്. ആരോപിക്കുന്നു.

ടേക് എ ബ്രേക്ക് പദ്ധതിയിലൂടെ പുറ്റടിയില്‍ നിര്‍മിച്ച ശൗചാലയം, നെറ്റിത്തൊഴു, ചേറ്റുകുഴി എന്നിവിടങ്ങളിലെ ഷോപ്പിങ് കോംപ്ലക്സുകള്‍ എന്നിവ ഇതുവരെ തുറന്നിട്ടില്ല.

വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കെത്തുന്നവരില്‍ നിന്ന് ലക്ഷങ്ങളാണ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കൈക്കൂലി വാങ്ങുന്നതെന്നും ആരോപണമുണ്ട്.മുന്‍ യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിലെ ഇറച്ചിക്കടകളുടെ ലേലത്തുക ഏഴ് ലക്ഷം രൂപ മാത്രമായിരുന്നു.

എല്‍.ഡി.എഫ്. അധികാരത്തിലെത്തിയശേഷം 27 ലക്ഷവും അടുത്തവര്‍ഷം 25 ലക്ഷവുമായി ഉയര്‍ത്തി.എന്നാല്‍, സുരേഷ് പ്രസിഡന്റായശേഷം അവരുടെ താത്പര്യക്കാര്‍ക്ക് തുകകുറച്ച് കടകള്‍ ലേലത്തില്‍ നല്‍കി.

ലേലത്തുക പഞ്ചായത്തില്‍ അടപ്പിച്ചിട്ടുമില്ല. മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഹോട്ടലും നിര്‍ത്തി. കൃഷിഭവന്‍ വഴിയുള്ള വളങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img