web analytics

വയനാടുകാരെ സ്വപ്നം കാണാൻ പഠിപ്പിച്ച കനവ് ബേബി അന്തരിച്ചു; മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനോട് ചേർന്നുള്ള കളരിയിൽ

കൽപ്പറ്റ: ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു.Kanav Baby passed away

70 വയസായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിനോട് ചേർന്നുള്ള കളരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.

ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് കെ ജെ ബേബി. മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ജീവിതം.

വയനാട്ടിലെ പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ജീവിതം മാറ്റിവച്ച സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.

അ​പൂ​ർ​ണ,​ ​നാ​ടു​ഗ​ദ്ദി​ക,​ ​കു​ഞ്ഞ​പ്പ​ന്റെ​ ​കു​രി​ശ് ​മ​ര​ണം,​ ​കീ​യൂ​ലോ​ക​ത്ത് ​നി​ന്ന്,​ ​ഉ​യി​ർ​പ്പ്,​ ​കു​ഞ്ഞി​മാ​യി​ൻ​ ​എ​ന്താ​യി​രി​ക്കും​ ​പ​റ​ഞ്ഞ​ത് എന്നീ നാടകങ്ങൾ രചിച്ചു.​ ​​ ​

ഗു​ഡ എന്ന സി​നി​മ​ സംവിധാനം ചെയ്തു. ​മാ​വേ​ലി​മ​ന്റം,​ ബെ​സ്‌​പു​ർ​ക്കാ​ന,​ ​ഗു​ഡ്‌​ബൈ​ ​മ​ല​ബാ​ർ​ ​ എന്നീ പുസ്‌തകങ്ങളും രചിച്ചു.​ ​നാ​ടു​ഗ​ദ്ദി​ക​ ​നാ​ട​ക​വും​ ​മാ​വേ​ലി​മ​ന്റം​ ​നോ​വ​ലും​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​പ​ഠ​ന​ ​വി​ഷ​യമായി.​

1994ൽ ​മാ​വേ​ലി​മ​ന്റം എന്ന കൃതിക്ക് ​കേ​ര​ള​ ​സാ​ഹി​ത്യ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് ലഭിച്ചു.​ ​മു​ട്ട​ത്ത് ​വ​ർ​ക്കി​ ​അ​വാ​ർ​ഡ്,​ ​ടി.​വി.​കൊച്ചു ​ബാ​വ​ ​അ​വാ​ർ​ഡ്,​ ​അ​കം​ ​അ​വാ​ർ​ഡ്,​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​അ​വാ​ർ​ഡ്,​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​ഗ്രാ​മീ​ണ​ ​നാ​ട​ക​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്‌​ക്കാ​രം​ ​എ​ന്നി​വ​യും​ ​ തേ​ടിയെത്തി.

കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ചു. 1973ൽ കുടുംബം വയനാട്ടിലേയ്ക്ക് കുടിയേറി. 1994ലാണ് കനവ് എന്ന ബദൽ സ്‌കൂൾ തുടങ്ങിയത്. ഭാര്യ: ഷേർളി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img