ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. Idavela babu resigned from Iringalakuda Municipal Corporation’s Cleanliness Mission Ambassador post
ഇരിങ്ങാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നതു കൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടവേള ബാബു അറിയിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു.
തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്നാണ് ഇടവേള ബാബു നഗരസഭയോട് ആവശ്യപ്പെട്ടത്.
ഒരാഴ്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ‘ശുചിത്വ അംബാസിഡർ’ എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാകുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്.
നടിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.