ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ വായ്പ വാങ്ങിയ 200 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ മർദിച്ച് അവശനാക്കി സുഹൃത്തുക്കൾ. young man was beaten up by his friends in idukki
നീ പണം തിരികെ ചോദിക്കും അല്ലേടാ എന്ന ആക്രോശത്തോടെ മർദിച്ച ശേഷം യുവാവിന്റെ സ്‌കൂട്ടർ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മുളകരമേട് ആലപ്പുരക്കൽ ശരത് രാജീവിനാണ് മർദനമേറ്റത്.
സംഭവത്തിൽ നത്തുകല്ല് തെങ്ങും മൂട്ടിൽ നിബിൻ സുബീഷ് (19) വലിയപാറ മുത്തനാട്ട് തറയിൽ ഗോകുൽ രഘു(21) എഴുകും വയൽ കിഴക്കേ ചെരുവിൽ അക്ഷയ് സനീഷ് (22) എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരട്ടയാർ അയ്യമലക്കടക്ക് സമീപം കല്ല് കൂട്ടത്തിനിടയിൽ സ്‌കൂട്ടർ കണ്ടെത്തി. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.