രണ്ടരക്കോടി രൂപ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചു; വായ്പ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനും ഭാര്യക്കും മകനുമെതിരെ കേസ്

മലപ്പുറം: സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനും കുടുംബത്തിനുമെതിരെ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസില്‍ പ്രതികളാണ്.(loan fraud in cooperative bank; Vigilance case against Muslim League leader, wife and son)

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ ഭരണ സ്വാധീനത്തില്‍ എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായിലിനെതിരെയുള്ള പരാതി. രണ്ടരക്കോടി രൂപ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അനധികൃമായി ലോൺ അനുവദിച്ചു നല്‍കിയ എടക്കര ശാഖ മാനേജര്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ജനറല്‍ മാനേജര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ഭൂവിലയുടെ മൂല്യത്തെക്കാള്‍ വലിയ സംഖ്യ ലോണെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഓവര്‍ ഡ്രാഫ്റ്റ് ലോണിന് ഹാജരാക്കിയ കരാര്‍ വ്യാജമാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്‍കേണ്ട ലോണായ ഓവര്‍ ഡ്രാഫ്റ്റ് ലോൺ ദുരുപയോഗം ചെയ്തെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .ഉയര്‍ന്ന സംഖ്യക്ക് ലോൺ എടുത്തതുമായി ബന്ധപെട്ട് ഇസ്മായില്‍ മൂത്തേടത്തിനെതിരെ നേരത്തേയും പരാതി ഉയര്‍ന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

മാർക്ക് കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി എത്തുന്നത് മാർക്ക് കാർണി. കാനഡയുടെ പുതിയ...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി...

വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍: യുവാവിനെ വെടിവച്ചു വീഴ്ത്തി സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിന് സമീപത്ത് ഏറ്റുമുട്ടല്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരു യുവാവും...

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച്...

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

Related Articles

Popular Categories

spot_imgspot_img