web analytics

വായനാശീലം വിനയായി; മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്നുപോയ കള്ളന്‍ പിടിയിൽ; വിവരമറിഞ്ഞ ആ പുസ്തകത്തിന്റെ എഴുത്തുകാരൻ ചെയ്തതാണ് രസകരം !

മോഷണത്തിനിടെ വായനാശീലം പുറത്തെടുത്തതോടെ, വിനയായത് കള്ളനുതന്നെ. പുസ്തകം വായിച്ചിരുന്ന കള്ളന്‍ ഒടുവിൽ പിടിയിലുമായി. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവം.The thief who was reading the book during the theft was arrested

മോഷണത്തിനിടെയാണ് കള്ളന് വായനാശീലം ഉണർന്നത്. ഇതോടെ പുസ്തകമെടുത്ത് വായനയായി. ഗ്രീക്ക് പുരാണത്തെ കുറിച്ചുള്ള പുസ്തകം വായിച്ചിരിക്കുമ്പോഴാണ് 38-കാരനായ കള്ളനെ ഞെട്ടിയുണര്‍ന്ന 71-കാരനായ വീട്ടുടമ കണ്ടത്.

വീട്ടുടമ കണ്ടതോടെ, കള്ളന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വൈകാതെ പിടിയിലാകുകയായിരുന്നു. ഗ്രീക്ക് കവിയായ ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസ കാവ്യത്തെക്കുറിച്ച് ഇറ്റാലിയന്‍ എഴുത്തുകാരനായ ജിയോവന്നി നുച്ചി എഴുതിയ ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒക്ലോക്ക് എന്ന പുസ്തകമാണ് കള്ളന്‍ വായിച്ചത്.

അറസ്റ്റിലായ കള്ളന് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കണമെന്നും അയാള്‍ അത് വായിച്ച് പൂര്‍ത്തിയാക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന്, വാര്‍ത്ത അറിഞ്ഞ ജിയോവന്നി നുച്ചി പറഞ്ഞു. ഗ്രീക്ക് പുരാണത്തിലെ കള്ളന്മാരുടെ സംരക്ഷകനായ ദൈവമായ ഹെര്‍മീസാണ് നുച്ചിയുടെ പ്രിയപ്പെട്ട കഥാപാത്രമെന്നതും കൗതുകമായി. ഒരു പരിചയക്കാരനെ കാണാനായാണ് താന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img