web analytics

മോഹൻലാൽ എത്തില്ല; നാളെ നടക്കാനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മാറ്റി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച നടക്കാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചത്. യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.(Mohanlal will not come; The ‘Amma’ executive meeting scheduled for tomorrow has been postponed)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനുശേഷം, ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഇതിനുപിന്നാലെ ആരോപണങ്ങളിൽ കുരുങ്ങി സിദ്ദിഖ് രാജി വെച്ചു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറൽ സെക്രട്ടറിയുടെ ചുമതല.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കിടയിലും അമ്മയിലെ അംഗങ്ങൾക്കിടയിലും ‍ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് ആഭിമുഖ്യമുള്ള വൈസ് പ്രസിഡന്റ് ജഗദീഷും സിപിഐ ആഭിമുഖ്യമുള്ള മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

Other news

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം തിരുവനന്തപുരം:...

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു, കൈകാലുകൾ കെട്ടിയിട്ടു

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കോയമ്പത്തൂരിലെ പ്രമുഖ വ്യവസായ...

വർഷങ്ങളായ കാത്തിരിപ്പിന് വിരാമം!പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ‘മഴവിൽ പാലം’ ഇന്ന് തുറക്കും

വർഷങ്ങളായ കാത്തിരിപ്പിന് വിരാമം!പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ‘മഴവിൽ പാലം’ ഇന്ന്...

Related Articles

Popular Categories

spot_imgspot_img