web analytics

സഹപ്രവർത്തകൻ നന്നായി ജോലി ചെയ്യുന്നതിൽ അതൃപ്തി; അതിഥിതൊഴിലാളിയെ കുത്തിക്കൊന്നു

പാലക്കാട്: ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. മണ്ണാർക്കാട് വാക്കടപ്പുറത്ത് ആണ് കൊലപാതകം നടന്നത്. ജാർഖണ്ഡ് സ്വദേശിയായ അരവിന്ദ്കുമാറാണ് മരിച്ചത്. സഹപ്രവർത്തകനായ മറ്റൊരു ജാർഖണ്ഡ് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.(Dissatisfaction with co-worker doing good job; The migrant worker was stabbed to death)

ജാർഖണ്ഡിൽ നിന്ന് പാലക്കാട് മണ്ണാർക്കാടുള്ള പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയതാണ് അരവിന്ദ് കുമാറും സുരേഷും ഉൾപ്പെടെ അഞ്ചംഗ സംഘം. അരവിന്ദ് കുമാർ ജോലിയിൽ കൂടുതൽ മികവ് കാണിക്കുന്നതിൽ കൂടെയുള്ള മറ്റുള്ളവരും അതൃപ്തരായിരുന്നു. ജോലി ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്ന് തോട്ടം ഉടമ സുരേഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം സുരേഷും അരവിന്ദും തമ്മിൽ വാക്കുതർക്കമുണ്ടായി. കയ്യാങ്കളിയിലേക്ക് കടന്ന തർക്കത്തിന് ഒടുവിൽ അരവിന്ദിന്റെ കഴുത്തിലേക്ക് സുരേഷ് മദ്യക്കുപ്പി കുത്തിയിറക്കുകയായിരുന്നു.

അരവിന്ദിന്റെ ശബ്ദം കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തി തോട്ടം ഉടമയെ വിവരമറിയിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച അരവിന്ദിനെ ആദ്യം കാരാകുറുശ്ശിയിലെയും വട്ടമ്പലത്തെയും ആശുപത്രികളിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞതെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ തിരുവനന്തപുരം: പ്രതിപക്ഷ...

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു ബെയ്‌റൂട്ട്: ഹൈഫ...

‘ഈ മണ്ണില്‍ നിന്നു വേണ്ട’; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന് സ്പെയിൻ

'ഈ മണ്ണില്‍ നിന്നു വേണ്ട'; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന്...

ദൗത്യം പേരാവൂർ പിടിച്ചെടുക്കൽ; ‘ടീച്ചറമ്മ’യ്ക്ക് അഗ്നിപരീക്ഷയായി പുതിയ മണ്ഡലം

ദൗത്യം പേരാവൂർ പിടിച്ചെടുക്കൽ; 'ടീച്ചറമ്മ'യ്ക്ക് അഗ്നിപരീക്ഷയായി പുതിയ മണ്ഡലം കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം...

Related Articles

Popular Categories

spot_imgspot_img