web analytics

സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ക്ക് എട്ടിൻ്റെ പണി; പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പ്

വയനാട് ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സാലറി ചലഞ്ചില്‍ പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.State government with new measures on salary challenge

പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് മുഖം തിരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നടപടികളുമായി രംഗത്തെത്തിയത്.

സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.

സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടുണ്ട്.

സാലറി ചലഞ്ചിലൂടെ സംഭാവന നല്‍കാന്‍ തയ്യാറാകാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ അറിയിക്കുന്നത്.

അഞ്ച് ദിവസത്തെ ശമ്പളമാണ് ദുരിതബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്.

തുക ഈടാക്കുന്നതിനായി ജീവനക്കാരില്‍ നിന്നും ഡിഡിഒമാര്‍ സമ്മതപത്രം വാങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ അഞ്ച് ദിവസമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

അഞ്ച് ദിവസത്തില്‍ കുറഞ്ഞ ശമ്പളം നല്‍കാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ഇതിന് പിന്നാലെയാണ് സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാട്ടി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

Related Articles

Popular Categories

spot_imgspot_img