web analytics

നടി ശ്രീലേഖ മിത്ര കൊളുത്തിയ തീ ആളിക്കത്തുന്നു; സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർ‌മാൻ പദവിയിൽ നിന്നും പുറത്തേക്ക്!രഞ്‌ജിത്തിൻ്റെ കാറിൽ നിന്നും ചെയർമാന്റെ ബോർഡ് എടുത്തുമാറ്റി

തിരുവനന്തപുരം: നടി ശ്രീലേഖ മിത്ര നടത്തിയ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകൻ രഞ്‌ജിത്ത് സംസ്ഥാന ചലച്ചിത്രം അക്കാദമി ചെയർ‌മാൻ പദവിയിൽ നിന്ന് പുറത്തേക്കെന്ന് സൂചന.Chairman’s board was removed from Ranjith’s car

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സാംസ്‌കാരിക വകുപ്പിന് രഞ്ജിത്തിന്റെ രാജി സംബന്ധിച്ച നിർദ്ദേശം ലഭിച്ചതായാണ് വിവരം.

നിലവിൽ വയനാട്ടിലുള്ള രഞ്ജിത്തിന്റെ വാഹനത്തിൽ നിന്നും ചെയർമാന്റെ ഔദ്യോഗിക വിവരം സൂചിപ്പിക്കുന്ന ബോർഡ് എടുത്തുമാറ്റി. രഞ്‌ജിത്തിനെതിരെ വന്ന ആരോപണം സംസ്ഥാന സ‌ർക്കാരിന് മുകളിൽ വന്ന കടുത്ത സമ്മർദ്ദമായിരുന്നു.

ഇതോടെ ഇടത് മുന്നണിയിലെ വനിതാ നേതാക്കളടക്കം രഞ്‌ജിത്ത് സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന തരത്തിൽ പ്രതികരണങ്ങൾ വന്നിരുന്നു.

ഇതോടെ ആര് തെറ്റ് ചെയ്‌താലും സർക്കാർ സംരക്ഷിക്കില്ല എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകും എന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.

രഞ്‌ജിത്തിനെ ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ദേശീയ വനിതാകമ്മിഷൻ മുൻ അദ്ധ്യക്ഷ രേഖാ ശർമ്മ ആവശ്യപ്പെട്ടിരുന്നു.

രഞ്‌ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും ഇതിനെതിരെ ശക്തമായ നടപടി അമ്മ എടുക്കണമെന്നും നടി ഉർവശി ആവശ്യപ്പെട്ടിരുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുകൂട്ടി അമ്മ സംഘടന വിഷയം ഉടൻ ചർച്ച ചെയ്യണമെന്നും നടി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img