സ്വകാര്യബസും ഇന്നോവയും കൂട്ടിയിടിച്ച് വൻ അപകടം: വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്: സംഭവം കോട്ടയം മണിമലയിൽ

കോട്ടയം മണിമലയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്. മണിമല കരക്കാട്ടൂർ ആഞ്ഞലിമൂടിന് സമീപമായിരുന്നു അപകടം ഉണ്ടായത്. (A private bus collided with an Innova in Manimala, Kottayam)

ഇന്നോവ കാറും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾ കടക്കം പരിക്കേറ്റിട്ടുണ്ട്.

കാർ യാത്രികനായ മുക്കൂട്ടുതറ സ്വദേശിയെ പരുക്കുകളുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി.

ALSO RREAD:

ഒന്നു തൊട്ടാൽ പോലും അപകടം വരുത്തുന്നവയുണ്ട് ; നമ്മുടെ പരിസരത്തു കാണുന്ന ഈ വിഷ സസ്യങ്ങളെ അറിഞ്ഞുവെച്ചില്ലേൽ കിട്ടുക എട്ടിന്റെ പണി…..!

ആലപ്പുഴയിൽ യുവതി മരിച്ചത് അരളിപ്പൂവ് കഴിച്ചിട്ടാണ് എന്ന വാർത്തകൾ അടുത്തിടെ വൈറലായിരുന്നു. തുടർന്ന് വിഷ സസ്യങ്ങളെക്കുറിച്ച് ഒട്ടേറെ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്നത്. അറിഞ്ഞിരിക്കാം നമ്മുടെ മുറ്റത്തും തൊടിയിലുമുള്ള ഇത്തരം വിഷ സസ്യങ്ങളെ. (The danger is if we do not know about these poisonous plants found in our surroundings)

അരളി.. പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി വളർത്തുന്ന അരളി വിഷം നിറഞ്ഞതാണ്. അരളിയുടെ പൂവ്, കായ, തണ്ട്, തുടങ്ങി വേരു വരെ വിഷാംശം നിറഞ്ഞതാണ്. ഉള്ളിൽ ചെന്നാൽ തലകറക്കം, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാം.

കാഞ്ഞിരം.. കാഞ്ഞിരത്തിന്റെ വിവിധ ഭാഗങ്ങൾ വിഷമുള്ളതാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യമുള്ളതാണ്. പ്രാചീനകാലത്ത് ഉപദ്രവകാരികളായ ജീവികളെ കൊന്നൊടുക്കാൻ കാഞ്ഞിരത്തൊലിയിൽ തിളപ്പിച്ച ഭക്ഷണം നൽകിയിരുന്നു.

ഒതളം.. ജലത്തിന്റെ അളവ് അധികമായുള്ള പറമ്പുകളിൽ കാണുന്ന ഒരു വൃക്ഷമാണ് ഒതളം. മലയോര മേഖലകളിൽ ഒതളം താരതമ്യേന കുറവാണ്.

കൊടും വിഷമാണ് ഒതളങ്ങയിൽ അടങ്ങിയിരിക്കുന്നത്. പച്ചമാങ്ങയോട് സാദൃശ്യമുള്ള ഒതളങ്ങ അറിവില്ലാത്ത കുട്ടികൾ ഉൾപ്പെടെ കഴിക്കാനും സാധ്യതയേറെയാണ്.

കുന്നി .. വള്ളിച്ചെടി ഇനത്തിൽപെട്ട കുന്നിയുടെ ഇലയും കുരുവും വിഷമയമാണ് . ചുവപ്പും കറുപ്പും കലർന്ന കുന്നിക്കുരുവും , വെള്ള കുന്നിക്കുരുവും ഉണ്ട്. വിഷം ഉള്ളിൽ ചെന്നാൽ ആന്തരികാവയവങ്ങളെ ബാധിക്കും.

ചേരിൽ ചാരുക പോലുമരുത്.. ചേര് കൂടതൽ കാണപ്പെടുന്നത് വനത്തോട് അടുത്ത പ്രദേശങ്ങളിലാണ് . കറ ശരീരത്തിൽ പറ്റിയാൽ പോലും നീർക്കെട്ടും പൊള്ളലും ഉണ്ടാകാം. ഉള്ളിൽ ചെന്നാൽ അപകടകരമായ വിഷമാണ്.

ഉമ്മം… വെള്ള , നീല നിറങ്ങളിലുള്ള ഉമ്മം നാട്ടിൻപുറങ്ങളിൽ കണ്ടുവരാറുണ്ട്. ഉമ്മത്തികായ , ഇല തുടങ്ങി എല്ലാ ഭാഗത്തും വിഷം ഉണ്ട്. ഉമ്മത്തൻ കായയിൽ ഉഗ്ര വിഷമാണ് അടങ്ങിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

യുവാക്കളെ സ്റ്റേഷനിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചു

യുവാക്കളെ സ്റ്റേഷനിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊലീസ് മർദ്ദനാരോപണങ്ങൾ...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

Related Articles

Popular Categories

spot_imgspot_img