ഹ്യൂസ്റ്റൺ: ഫൊക്കാന ടെക്സാസ് റീജിനൽ വൈസ് പ്രെസിഡന്റായി ഫാൻസിമോൾ പള്ളാത്തുമഠം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.Changanasserykari as Fokana Texas Regional Vice President
ഹൂസ്റ്റണിലെ എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളിലും നിറ സാനിദ്യമായ ഫാൻസിമോൾ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്.
സ്കൂൾ തലം മുതൽ നേതൃത്വ വാസനയുള്ള ഫാൻസിമോൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു.
പൂനയിലെ ആർമി മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് ബിരുദം നേടിയ ഫാൻസിമോൾ 1987 ൽ അമേരിക്കയിൽ എത്തി ഇവിടെ നിന്ന് നഴ്സിങ്ങിൽ മാസ്റ്റേഴ്സും ബിസിനെസ്സിൽ എം ബി എ യും എടുത്തുകൂടാതെ യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ നിന്ന് ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ഹോണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട് .
ചങ്ങനാശേരി സ്വദേശി ആയ ഫാൻസിമോൾ ന്യൂ ജേഴ്‌സിയിൽ അമേരിക്കയിലെ ജീവിതം ആരംഭിച്ചു.
2005 മുതൽ ഹ്യൂസ്റ്റനിൽ സ്ഥിര താമസം. ഫാൻസി മോൾ നല്ലൊരു വാഗ്മിയും സംഘാടകയുമാണ് . അമേരിക്കയിലെ വിവിധ ഹോസ്സ്പിറ്റലുകളിൽ ചീഫ് ഓഫ് നഴ്‌സയും , ഡിറക്ടറായും സേവനം അനുഷ്ടിച്ച ഫാൻസിമോൾ “അലൈൻ ഡയഗനസ്റിക് ലാബിന്റെ” മാനേജിങ് പാർട്നെർ ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആയി ഇപ്പോൾ പ്രവർത്തിക്കുന്നു.
ഡോക്ടർ ബാബു സ്റ്റീഫന്റെ ടീമിൽ വിമൻസ് ഫോറം വൈസ് ചെയര്മാന് ആയും, വാഷിംഗ്‌ടൺ ഫൊക്കാന കൺവെൻഷനിൽ ഏറ്റവും ശ്രദ്ധ നേടിയ ഫൊക്കാന മങ്ക , മിസ് ഫൊക്കാന മത്സരങ്ങളുടെ ചുമതലക്കാരിയും ആയിരുന്നു .
പുതിയ ഫൊക്കാന പ്രെസിഡെന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷറർ ജോയ് ചക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതിയ ഫൊക്കാന ഭാരവാഹികളുമായി സഹകരിച്ചു ഒറ്റകെട്ടായ ഫൊക്കാനയെ ഹ്യൂസ്റ്റൺ മേഖലയിൽ അതിന്റെ പ്രവർത്തനങ്ങൾക്കു കരുത്തേകാൻ തന്നാൽ ആകുന്നത് ശ്രമിക്കുമെന്ന് ഫാൻസിമോൾ പള്ളാത്തുമഠം അറിയിച്ചു .