web analytics

റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ഹർത്താൽ; ജനജീവിതത്തെ സാരമായി ബാധിക്കില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാ​ഗമായാണ് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.Hartal today in the state

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു.

വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ ചെയ്യില്ല. അതിനാൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിക്കില്ല. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കിയിട്ടുണ്ട്.

എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതികെയാണ് ഭീം ആർമിയും വിവിധ സംഘടനകളും ചേർന്ന് ദേശീയതലത്തിൽ ഭാരത ബന്ദ് പ്രഖ്യാപിച്ചത്.

കേരളത്തിൽ ഹർത്താലിനൊപ്പം മറ്റ് പ്രതിഷേധ പരിപാടികളും നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാ തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്‌ടി ലിസ്റ്റ് 9–ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

Related Articles

Popular Categories

spot_imgspot_img