web analytics

തീരുമാനം മാറ്റി; ഇനിയും കാത്തിരിക്കണം;ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല.The Justice Hema Commission report will not be made public today

 നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം സർക്കാർ മാറ്റിയത്.

299 പേ​ജുള്ള റിപ്പോർട്ടിൽ നിന്നും സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി 233 പേ​ജ് അ​പേ​ക്ഷ​ക​ർ​ക്ക് ഇന്ന് രാവിലെ 11 മണിക്ക് കൈ​മാറാനായിരുന്നു തീരുമാനം. 

ഇതിനിടയിലാണ് താനും മൊഴി നൽകിയിട്ടുണ്ടെന്നും പുറത്തു വിടുന്ന ഭാഗങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രഞ്ജിനി കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

ഹേമ കമ്മിഷൻ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പരസ്യപ്പെടുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. 

മൊഴി നൽകിയവരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ വിവരാവകാശ കമ്മിഷൻ നൽകിയ നിർദേശങ്ങൾ പാലിക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. 

പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ്‌ ഹേമ കമ്മിഷന്‍. 

മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. 2017 ജൂലൈ ഒന്നിന് നിയമിക്കപ്പെട്ട കമ്മിഷൻ 2019 ഡിസംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും...

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; സംഭവം പരവൂരിൽ

കൊല്ലം: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ തിരകളിൽപ്പെട്ട് കാണാതായ...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

സംഭാവനയുടെ ‘സിംഹഭാഗവും’ താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും ‘ചില്ലറ’

സംഭാവനയുടെ 'സിംഹഭാഗവും' താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും 'ചില്ലറ' ന്യൂഡൽഹി: കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img