web analytics

തോമസ് കെ തോമസ് മന്ത്രിയായേക്കും; മന്ത്രി മാറട്ടെ എന്ന് പ്രവർത്തകർ; പാര്‍ട്ടി തലത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിപദവി വച്ചുമാറ്റത്തിനു വഴി തെളിയുന്നു. മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ച് പകരം എന്‍സിപിയുടെ രണ്ടാം എംഎല്‍എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.Thomas K. Thomas may become a minister

സിപിഎം നേതൃത്വവും മന്ത്രി ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.

നേരത്തെ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയും ഇപ്പോള്‍ തോമസ് കെ തോമസിന് അനുകൂല നിലപാടാണ്.

പ്രവാസി പ്രതിനിധിയെന്നതും തോമസിന് അനുകൂല ഘടകമാണ്. കുവൈറ്റ് പ്രവാസി വ്യവസായിയാണ് തോമസ്.

79 -ാം വയസിലേയ്ക്ക് പ്രവേശിച്ച മന്ത്രി ശശീന്ദ്രന് പദവിയില്‍ മുന്നോട്ടുപോകുന്നതിന് ആരോഗ്യ കാരണങ്ങളും പ്രതികൂല ഘടകമാണ്.

വകുപ്പില്‍ നടക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും മന്ത്രിക്ക് ഓര്‍മ്മപ്പിശകുണ്ടെന്ന ആക്ഷേപം ശക്തമാണ്. അത്തരത്തിലൊരാള്‍ മന്ത്രി സ്ഥാനത്തു തുടരുന്നതില്‍ സിപിഎമ്മിനും താല്‍പര്യക്കുറവുണ്ട്.

എന്‍സിപിക്കുള്ളിലും എതിര്‍പ്പ് ശക്തമാണ്. പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ നിര്‍ദേശിക്കുന്ന ന്യായമായ ശുപാര്‍ശകള്‍ പോലും വകുപ്പില്‍ നടപ്പിലാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ മന്ത്രി മാറട്ടെ എന്നതാണ് പാര്‍ട്ടിയിലെ പൊതു വികാരം.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img