web analytics

പെറ്റമ്മ ജീവനൊടുക്കി, വിശന്ന് വാവിട്ട് കരഞ്ഞ പിഞ്ചു കുഞ്ഞിന് മുലയൂട്ടി ആരോഗ്യ പ്രവർത്തക; നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പോറ്റമ്മയായത് അമൃത

പാലക്കാട്: അമ്മ ജീവനൊടുക്കിയതറിയാതെ അമ്മിഞ്ഞപ്പാലിനുവേണ്ടി നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് വാത്സല്യത്തോടെ പാലൂട്ടി ആരോ​ഗ്യപ്രവർത്തക.The health worker picked up the baby who was crying non-stop for breastmilk and nursed it with affection

അ​ഗളി കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ ആരോ​ഗ്യപ്രവർത്തകയായ അമൃതയാണ് ആജിവാസി യുവതിയുടെ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി പോറ്റമ്മയായത്.

അമ്മിഞ്ഞ നുണഞ്ഞ് വിശപ്പകറ്റിയ പിഞ്ചുപൈതൽ അമൃതയുടെ കൈകളിൽ സുരക്ഷിത ബോധത്തോടെ കിടന്നു.

അട്ടപ്പാടി വണ്ടൻപാറയിൽ തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ ആദിവാസി യുവതി സന്ധ്യയുടെ (27) നാലു മാസം പ്രായമുള്ള മകൻ മിദർശാണു നിർത്താതെ കരഞ്ഞത്.

കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണ് അമൃത. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതാണ് അമൃത.

മൃതദേഹം എത്തുന്നതു കാത്തു ദുണ്ടൂരിൽ സന്ധ്യയുടെ വീട്ടിലിരിക്കുമ്പോഴാണു തൊട്ടടുത്ത് സന്ധ്യയുടെ സഹോദരിയുടെ വീട്ടിൽ മിദർശ് നിർത്താതെ കരയുന്നതു കണ്ടത്.

കുഞ്ഞു മിദർശിന്റെ കരച്ചിൽ കേട്ട് അമൃതയുടെ അമ്മമനം തുടിച്ചു. അമൃത ഓർത്തത് എട്ടു മാസം പ്രായമായ തന്റെ മകൾ വേദയുടെ മുഖമാണ്.

കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടുകാർ അനുവദിച്ചു. വിശപ്പും ക്ഷീണവും മാറി ഉറങ്ങിയ മിദർശിനെ ബന്ധുക്കൾക്കു കൈമാറിയാണു അമൃത മടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

ഗുരുവായൂരിൽ പോര് മുറുകുന്നു: ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിയുമായി സിപിഎമ്മും കെഎസ്‌യുവും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ഗുരുവായൂർ മണ്ഡലം ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിനപ്പുറം...

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും പുത്തൻ ഉണർവേകുന്ന നിർണ്ണായക തീരുമാനവുമായി...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം ആരും ശ്രദ്ധിച്ചില്ല

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം...

Related Articles

Popular Categories

spot_imgspot_img