web analytics

മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ഓഗസ്‌റ്റ് മൂന്നാം വാരത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്; കരയിലേക്കാണു കാറ്റിന്റെ ദിശയെങ്കില്‍ കേരളത്തില്‍ മഴ കനക്കും; വരാനിരിക്കുന്നത് അതിതീവ്ര മഴ

കൊച്ചി :സംസ്‌ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്‌. ഇതു സംബന്ധിച്ച ശക്‌തമായ സൂചനകളാണ്‌ കാലാവസ്‌ഥാ ഗവേഷകര്‍ നല്‍കുന്നത്‌.The state is again in the grip of heavy or very heavy rains

ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്‌ചത്തേക്കാണു മഴസാധ്യത നിലനില്‍ക്കുന്നത്‌. 2018 ല്‍ പ്രളയമുണ്ടായതും ഓഗസ്‌റ്റിലെ സമാന കാലയളവിലാണെന്നത്‌ ആശങ്കയുണര്‍ത്തുന്നുണ്ട്‌.

ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഓഗസ്‌റ്റ് മൂന്നാം വാരത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പ്രവേശിക്കുന്നതാണ്‌ മഴയ്‌ക്കു കാരണമാകുക.

മഴമേഘങ്ങളുമായി പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടുള്ള കാറ്റിന്റെ പ്രയാണമാണ്‌ ആഗോള മഴപ്പാത്തി. ഇതുമൂലം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികളും ന്യൂനമര്‍ദങ്ങളും രൂപമെടുക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്‌.

തീവ്രമോ അതിതീവ്രമോ ആയ മഴയ്‌ക്കാണു സാധ്യതയെന്നും സെപ്‌റ്റംബര്‍ ആദ്യവാരം വരെ മഴ നീണ്ടുനില്‍ക്കുമെന്നാണ്‌ അനുമാനമെന്നും കുസാറ്റ്‌ റഡാര്‍ ഗവേഷണ വിഭാഗം ഡയറക്‌ടര്‍ ഡോ.എസ്‌. അഭിലാഷ്‌ വ്യക്‌തമാക്കി.

ന്യൂനമര്‍ദങ്ങളുടെയും ചക്രവാതച്ചുഴിയുടെയും ഫലമായുണ്ടാകുന്ന മഴക്കാറ്റിന്റെ ദിശ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. കരയിലേക്കാണു കാറ്റിന്റെ ദിശയെങ്കില്‍ കേരളത്തില്‍ മഴ കനക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മഴപ്പാത്തി കടന്നുപോകുമ്പോള്‍തന്നെ പസഫിക്ക്‌ മേഖലയിലെ എല്‍നിനോ കടല്‍ തണുക്കുന്ന ലാനിന എന്ന അവസ്‌ഥയിലേക്കു മാറുന്നതും മഴകൂടാന്‍ ഇടയാക്കാം.

മണിക്കൂറില്‍ 100.5 മില്ലിമീറ്റര്‍ മുതല്‍ 200.5 മില്ലിമീറ്റര്‍ വരെ പെയ്യുന്നതാണു തീവ്രമഴ. 200.5 നു മേല്‍ അതിതീവ്ര മഴയായി കണക്കാക്കും”

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കി മദ്രാസ് ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം...

Related Articles

Popular Categories

spot_imgspot_img